- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീല തൊപ്പിവെച്ച് ഇന്ത്യൻ ജഴ്സിയിൽ വിരാട് കോലി എത്തിയപ്പോൾ കുട്ടികളിൽ ആവേശം വാനോളം; അവതാരകർ ഓരോ തവണ കോലിയുടെ പേര് പറഞ്ഞപ്പോഴും നനഞ്ഞ് കുതിർന്ന പൊലീസ് സ്റ്റേഡിയം ഹർഷാരവങ്ങളാൽ നിറഞ്ഞു; പ്രതിജ്ഞ ചൊല്ലിയപ്പോൾ ആരവത്തോടെ ഏറ്റുചൊല്ലി; 'സേ യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്സ്' പരിപാടിയിൽ ഇന്ത്യൻ നായകൻ ആവേശമായത് ഇങ്ങനെ
തിരുവനന്തപുരം: ഇത് വരെ ടിവിയിൽ മാത്രം കണ്ടിട്ടുള്ള സാക്ഷാൽ വിരാട് കോലിയെ നേരിൽ കണ്ടപ്പോൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ പൊലീസ് സ്റ്റേഡിയത്തിലെത്തിയ സ്‌കൂൾ കുട്ടികളുടെ ആവേശത്തെ തണുപ്പിക്കാൻ മഴയ്ക്കുമായില്ല. കേരളാ പൊലീസിന്റെ സേ യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്സ് എന്ന പരിപാടിയിൽ ഇന്ത്യൻ നായകൻ പ്രതിജ്ഞ ചൊല്ലികൊടുത്തപ്പോൾ ഗാലറിയിലെ കുരുന്നുകൾ അതേപടി ഏറ്റ്ചൊല്ലി.മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹറയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടി വൈകുന്നേരം മൂന്ന് മണിക്കാണ് ആരംഭിച്ചത്. കേരള പൊലീസിന്റെ ലഹരി വിരുദ്ധ കാമ്പയിനിൽ ക്രിക്കറ്റ് താരങ്ങൾ പങ്കെുത്തപ്പോൾ വലിയ ആവേശത്തോടെയാണ് സദസ്സ് അത് സ്വീകരിച്ചത്. ചെറുപ്പം മുതൽ തന്നെ ഡ്രഗ്സ് പോലെ മനുഷ്യ ശരീരത്തിന് കേട് വരുത്തുന്ന ഉൽപ്പന്നങ്ങൾക്ക് അടിമകളാകാതെ കായിക ഇനങ്ങളെ നെഞ്ചോട് ചേർക്കാൻ ഇന്ത്യൻ നായകൻ സ്‌കൂൾ കുട്ടികളെ ഉപദേശിച്ചു. സദസ്സിലെ അവതാരകർ ഓരോ തവണ കോലിയുടെ പേര് പറഞ്ഞപ്പോഴും നനഞ്ഞ് കുതിർന്ന പൊലീസ് സ്റ്റേഡിയം ഹർഷാരവങ്ങളാൽ നിറഞ്ഞു. ലഹരി
തിരുവനന്തപുരം: ഇത് വരെ ടിവിയിൽ മാത്രം കണ്ടിട്ടുള്ള സാക്ഷാൽ വിരാട് കോലിയെ നേരിൽ കണ്ടപ്പോൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ പൊലീസ് സ്റ്റേഡിയത്തിലെത്തിയ സ്‌കൂൾ കുട്ടികളുടെ ആവേശത്തെ തണുപ്പിക്കാൻ മഴയ്ക്കുമായില്ല. കേരളാ പൊലീസിന്റെ സേ യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ്സ് എന്ന പരിപാടിയിൽ ഇന്ത്യൻ നായകൻ പ്രതിജ്ഞ ചൊല്ലികൊടുത്തപ്പോൾ ഗാലറിയിലെ കുരുന്നുകൾ അതേപടി ഏറ്റ്ചൊല്ലി.മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബഹറയും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടി വൈകുന്നേരം മൂന്ന് മണിക്കാണ് ആരംഭിച്ചത്.
കേരള പൊലീസിന്റെ ലഹരി വിരുദ്ധ കാമ്പയിനിൽ ക്രിക്കറ്റ് താരങ്ങൾ പങ്കെുത്തപ്പോൾ വലിയ ആവേശത്തോടെയാണ് സദസ്സ് അത് സ്വീകരിച്ചത്. ചെറുപ്പം മുതൽ തന്നെ ഡ്രഗ്സ് പോലെ മനുഷ്യ ശരീരത്തിന് കേട് വരുത്തുന്ന ഉൽപ്പന്നങ്ങൾക്ക് അടിമകളാകാതെ കായിക ഇനങ്ങളെ നെഞ്ചോട് ചേർക്കാൻ ഇന്ത്യൻ നായകൻ സ്‌കൂൾ കുട്ടികളെ ഉപദേശിച്ചു. സദസ്സിലെ അവതാരകർ ഓരോ തവണ കോലിയുടെ പേര് പറഞ്ഞപ്പോഴും നനഞ്ഞ് കുതിർന്ന പൊലീസ് സ്റ്റേഡിയം ഹർഷാരവങ്ങളാൽ നിറഞ്ഞു.
ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് ശേഷം കലാപരിപാടികളും താരങ്ങൾ വീക്ഷിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികൾ കൈയടിയോടെയാണ് താരങ്ങൾ കണ്ടത്. വിരാട് കോലിക്ക് പുറമേ ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേൽ ദിനേശ് കാർത്തിക്, മുഹമ്മദ് സിറാജ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കേരളാ താരങ്ങളായ സച്ചിൻ ബേബി, ബേസിൽ തമ്പി, സഞ്ജു സാംസൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കെസിഎ സെക്രട്ടി ജയേഷ്ജോർജും പരിപാടിയിൽ പങ്കെടുത്തു.
ഗ്യാലറിയോട് ചേർന്നുള്ള പ്രത്യേക വിഐപി പവിലിയണിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങളെ ഗ്രൗണ്ടിലെ പ്രത്യേക റാമ്പിലേക്ക് സ്വീകരിച്ചു. പിന്നീട് കേരളാ സർക്കാരിന്റെയും ക്രിക്കറ്റ് അസോസിയേഷന്റെയും ഉപഹാരങ്ങൾ കോലിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.പിന്നീട് വൻ പൊലീസ് അകമ്പടിയോടെ താരങ്ങൾ പുറത്തേക്ക് പോയപ്പോൾ സെൽഫിയെടുക്കാനും മറ്റുമായി പലരും തിക്കിതിരക്കുണ്ടാക്കിയെങ്കിലും വളരെ വേഗം തന്നെ താരങ്ങളെ സ്റ്റേഡിയത്തിന് പുറത്തേക്ക് എത്തിച്ചു