- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഹലിയുടെ ചൂടൻ സ്വഭാവം നിയന്ത്രിക്കാൻ ആത്മപരിശോധന ആവശ്യം; വിവാദങ്ങളിൽപ്പെട്ട് വിലക്ക് വാങ്ങിയാൽ ഇന്ത്യൻ ടീമിനെ ബാധിക്കും; താരത്തോട് പ്രശസ്ത മനഃശാസ്ത്രജ്ഞന് പറയാനുള്ളത്
ലോകകപ്പിനിടെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെതിരെ അസഭ്യ വർഷം നടത്തിയും, കഴിഞ്ഞ ദിവസം ഐപിഎൽ മത്സരത്തിനിടെ അമ്പയർ ധർമ്മസേനയോട് കയർത്തും, വിക്കറ്റ് കീപ്പർ പാർത്ഥിപ് പട്ടേലിനെ ചീത്തവിളിച്ചും ഒക്കെ ഇന്ത്യൻ ടീമിലെ ചൂടൻ താരമെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ഈ ചൂടൻ സ്വഭാവം ക്രിക്കറ്ററെന്ന നിലയിലുള്ള അദ്ദേഹ
ലോകകപ്പിനിടെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനെതിരെ അസഭ്യ വർഷം നടത്തിയും, കഴിഞ്ഞ ദിവസം ഐപിഎൽ മത്സരത്തിനിടെ അമ്പയർ ധർമ്മസേനയോട് കയർത്തും, വിക്കറ്റ് കീപ്പർ പാർത്ഥിപ് പട്ടേലിനെ ചീത്തവിളിച്ചും ഒക്കെ ഇന്ത്യൻ ടീമിലെ ചൂടൻ താരമെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ഈ ചൂടൻ സ്വഭാവം ക്രിക്കറ്ററെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഭയെ കരിനിഴലിൽ വീഴ്‌ത്തുമോയെന്ന ആശങ്ക നിലനില്‌ക്കെ പ്രശസ്ത മനഃശാസ്ത്രജ്ഞനായ ബിപി ബാമിന്റെ അഭിപ്രായം വീണ്ടും ചൂടൻ ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്.
കോഹ്‌ലി തന്റെ സ്വഭാവത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നാണ് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ബിപി ബാമിന്റെ അഭിപ്രായം. വിവാദങ്ങളിൽ അകപ്പെട്ട് വിലക്ക് വാങ്ങിയാൽ അത് ഇന്ത്യൻ ടീമിനായിരിക്കും തിരിച്ചടി നൽകുക. മികച്ച പ്രതിഭയാണ് അദ്ദേഹം. ആ പേര് കളഞ്ഞുകളിക്കരുത്. ചൂടൻ സ്വഭാവം തുടർന്നാൽ ജനങ്ങൾ എന്താണ് കരുതുകയെന്ന് കൂടി കോഹ്‌ലി ചിന്തിക്കണം.' ബാം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്.
കളിക്കളത്തിൽ എങ്ങനെ ശാന്തത പുലർത്തണമെന്ന് കോഹ്‌ലിക്ക് നന്നായി അറിയാം. അത് അറിയില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമായിരുന്നില്ലെന്നും ബാം പറഞ്ഞു. കോഹ്‌ലിയെ വിവാദങ്ങളിൽ നിന്നും അകറ്റാൻ ബിസിസിഐയ്ക്ക് സാധിക്കില്ല. അതിന് കോഹ്‌ലി തന്നെ വിചാരിക്കണമെന്നും അദ്ദേഹം പറയുന്നു
കോഹ് ലിയുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അന്ന് കോഹ്‌ലി ഇന്ത്യ എ ടീമിലായിരുന്നു. അന്ന് അദ്ദേഹം തന്നോട് കുറേ ചോദ്യങ്ങൾ ചോദിച്ചു. സച്ചിന്റേയും ദ്രാവിഡിന്റേയും അതേ ക്ലാസിൽപ്പെട്ടയാളാണ് കോഹ്‌ലി. ക്രിക്കറ്റിനോടാണ് തനിക്ക് കൂടുതൽ പ്രതിബദ്ധതയെന്ന് കോഹ്‌ലി സ്വയം മനസ്സിലാക്കണം. അല്ലാതെ മികച്ച ക്രിക്കറ്ററാകാൻ കോഹ്‌ലിക്ക് സാധിക്കില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സച്ചിൻ, ദ്രാവിഡ് തുടങ്ങിയ ഇന്ത്യയിലെ പ്രശസ്ത കായികതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചയാളാണ് റാം.