വേർപിരിഞ്ഞ ബോളിവുഡ് നടി അനുഷ്‌കയും ക്രിക്കറ്റർ വിരാട് കോലിയും വീണ്ടും ഒന്നിക്കുകയാണോ? ആണെന്നാണ് ബോളിവുഡിലെ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുടെ വിലയിരുത്തൽ. അടുത്തിടെ ഇരുവരെയും ചില ഡിന്നർ പാർട്ടികളിലും മറ്റും ഒരുമിച്ച് കണ്ടതോടെ വാർത്ത പരന്നിരുന്നെങ്കിലും കൂടുതൽ ഇക്കാര്യത്തിൽ ഉറപ്പായത് അനുഷ്‌കയുടെ പിറന്നാളാഘോഷത്തോടെയാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

അനുഷ്‌കയുടെ പിറന്നാളിന് വിരാട് കോലി പ്രത്യേക സമ്മാനവും നൽകിയെന്നാണ് സൂചന.തെറ്റിപ്പിരിഞ്ഞശേഷം അനുഷ്‌കയുടെ ട്വിറ്റർ ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്നും വിരാട് വിട്ടുമാറിയിരുന്നു. പിറന്നാൾ ദിനത്തിൽ അനുഷ്‌കയെ വീണ്ടും ഫോളോ ചെയ്തായിരുന്നു വിരാട് തന്റെ സ്നേഹം തിരിച്ചുവരുന്നതായി അറിയിച്ചത്. ഇതൊക്കെ വിരാടും അനുഷ്‌കയും വീണ്ടും ഒരുമിക്കുന്നതിന്റെ സൂചനകളാണ് കാണുന്നതെന്ന് ഇരുവരുടെയും സുഹൃത്തുക്കൾ പറഞ്ഞു.ഇവർ വീണ്ടും ഒന്നിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും സുഹൃത്തുക്കൾ പറയുന്നു.

സുൽത്താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി തിരക്കിലാണ് അനുഷ്‌ക. കോലിയാകട്ടെ ഐപിഎൽ ടൂർണമെന്റിന്റെ തിരക്കിലും. എന്നിരുന്നാലും അനുഷ്‌കയ്ക്ക് ഒരു വലിയ പൂച്ചെണ്ട് കൊടുത്തുവിടാൻ കോലി മറന്നില്ല.