- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരയുടെ കാൽ തല്ലിയൊടിച്ചത് ഞെട്ടലും വെറുപ്പുമുളവാക്കുന്നു; ബിജെപി എംഎൽഎയുടെ ക്രൂരത നിറഞ്ഞ നടപടിക്കെതിരെ വിരട് കോലിയുടെ ട്വീറ്റ്
ന്യൂഡൽഹി: പൊലീസ് കുതിര ശക്തിമാന്റെ കാൽ തല്ലിയെടിച്ച ബിജെപി എംഎൽഎയുടെ നടപടിക്കെതിരെ സിനിമാ ലോകത്തു നിന്നും ആദ്യം പ്രതികരിച്ചത് നടി തൃഷ ആയിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തു നിന്നും പ്രതികരണം. സംഭവം വെറുപ്പുളവാക്കുന്നതാണെന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വ്യക്തമാക്കി. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും കോഹ്‌ലി ട്വീറ്റ് ചെയ്തു. നിരവധി പേരാണ് താരത്തിന്റെ ട്വീറ്റിന് പിന്തുണ അറിയിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബിജെപി എംഎൽഎ അശ്വാരൂഢ സേനയിലെ ശക്തിമാൻ എന്ന കുതിരയുടെ കാൽ തല്ലി ഒടിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് എംഎൽഎയെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരമായ അതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 429 വകുപ്പ് പ്രകാരം അരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൃഗങ്ങൾക്ക് നേരെ അതിക്രമമുണ്ടായാൽ അഞ്ചുവർഷം വരം തടവ് ശിക്ഷ ലഭി
ന്യൂഡൽഹി: പൊലീസ് കുതിര ശക്തിമാന്റെ കാൽ തല്ലിയെടിച്ച ബിജെപി എംഎൽഎയുടെ നടപടിക്കെതിരെ സിനിമാ ലോകത്തു നിന്നും ആദ്യം പ്രതികരിച്ചത് നടി തൃഷ ആയിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തു നിന്നും പ്രതികരണം. സംഭവം വെറുപ്പുളവാക്കുന്നതാണെന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വ്യക്തമാക്കി. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും കോഹ്‌ലി ട്വീറ്റ് ചെയ്തു. നിരവധി പേരാണ് താരത്തിന്റെ ട്വീറ്റിന് പിന്തുണ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബിജെപി എംഎൽഎ അശ്വാരൂഢ സേനയിലെ ശക്തിമാൻ എന്ന കുതിരയുടെ കാൽ തല്ലി ഒടിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് എംഎൽഎയെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരമായ അതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 429 വകുപ്പ് പ്രകാരം അരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൃഗങ്ങൾക്ക് നേരെ അതിക്രമമുണ്ടായാൽ അഞ്ചുവർഷം വരം തടവ് ശിക്ഷ ലഭിക്കാം.
Shocked & disgusted at the unprovoked attack on a beautiful, harmless animal. Nothing more cowardly!!! (1/2)
- Virat Kohli (@imVkohli) March 18, 2016
Hope strongest and swiftest action is taken soon! Let's all pray for Shaktiman (2/2)
- Virat Kohli (@imVkohli) March 18, 2016