- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സായിപ്പിന്റെ കുശുമ്പിന് മറുപടി നൽകാൻ നമുക്കൊരു വീരു എങ്കിലും ഉണ്ടല്ലോ! 120 കോടി ജനങ്ങൾ തോൽവി ആഘോഷിക്കുന്നുവെന്ന് ആരോപിച്ച് ബ്രിട്ടനിലെ പത്രാധിപർ; ക്രിക്കറ്റ് കണ്ടുപിടിച്ചിട്ട് ഒരു ലോകകപ്പ് പോലും നേടാനാവാത്ത ഇഗ്ലണ്ടിനെ ചൂണ്ടിക്കാട്ടി വീരേന്ദ്ര സേവാഗ്
ന്യൂഡൽഹി: റിയോ ഒളിംപിക്‌സിൽ മെഡൽ നേടിയ താരങ്ങൾക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ പരിഹസിച്ച ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകന് ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗിന്റെ മറുപടി. വെള്ളി മെഡലും വെങ്കല മെഡലും നേടിയ സിന്ധുവിനും സാക്ഷി മാലിക്കിനും ഇന്ത്യയിൽ ലഭിക്കുന്ന ഗംഭീര വരവേൽപ്പിനെ പരിഹസിച്ച് പിയേഴ്‌സ് മോർഗൻ എന്ന ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകനാണ് രംഗത്ത് വന്നത്. ഇതിനാണ് സേവാഗിന്റെ മറുപടി. ചെറിയ സന്തോഷങ്ങൾ പോലും ഞങ്ങൾ ആഘോഷിക്കാറുണ്ട്. ക്രിക്കറ്റ് കണ്ട് പടിച്ചത് ഇംഗ്ലണ്ടാണ്. എന്നാൽ ഇതുവരെ ലോക കിരീടങ്ങളൊന്നും കിട്ടിയിട്ടുമില്ല. ഇപ്പോഴും ലോകകപ്പ് കളിക്കുന്നുവെന്നത് വിഷമിപ്പിക്കുന്നുവെന്നായിരുന്നു സേവാഗ് കുറിച്ചത്. ഇന്ത്യയെ കളിയാക്കിയാൽ ചുട്ട മറുപടി നൽകുമെന്ന് മോർഗനുള്ള മറുപടിയാണ് ഇത്. സേവാഗിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വലിയ ചർച്ചകളും തുടങ്ങി. മോർഗന്റെ പരിഹാസം ഇങ്ങനെയായിരുന്നു-1.2 ബില്യൺ ജനങ്ങളുള്ള രാജ്യത്തിന് ലഭിച്ചത് രണ്ട് മെഡൽ. അതും പരാജയപ്പെട്ടതിന് ലഭിച്ച മെഡലുകൾ. ഈ മെഡൽ നേട്ടം ആഘോഷിക്കുന്
ന്യൂഡൽഹി: റിയോ ഒളിംപിക്‌സിൽ മെഡൽ നേടിയ താരങ്ങൾക്ക് ഇന്ത്യ നൽകിയ സ്വീകരണത്തെ പരിഹസിച്ച ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകന് ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗിന്റെ മറുപടി. വെള്ളി മെഡലും വെങ്കല മെഡലും നേടിയ സിന്ധുവിനും സാക്ഷി മാലിക്കിനും ഇന്ത്യയിൽ ലഭിക്കുന്ന ഗംഭീര വരവേൽപ്പിനെ പരിഹസിച്ച് പിയേഴ്‌സ് മോർഗൻ എന്ന ബ്രിട്ടീഷ് മാദ്ധ്യമപ്രവർത്തകനാണ് രംഗത്ത് വന്നത്. ഇതിനാണ് സേവാഗിന്റെ മറുപടി.
ചെറിയ സന്തോഷങ്ങൾ പോലും ഞങ്ങൾ ആഘോഷിക്കാറുണ്ട്. ക്രിക്കറ്റ് കണ്ട് പടിച്ചത് ഇംഗ്ലണ്ടാണ്. എന്നാൽ ഇതുവരെ ലോക കിരീടങ്ങളൊന്നും കിട്ടിയിട്ടുമില്ല. ഇപ്പോഴും ലോകകപ്പ് കളിക്കുന്നുവെന്നത് വിഷമിപ്പിക്കുന്നുവെന്നായിരുന്നു സേവാഗ് കുറിച്ചത്. ഇന്ത്യയെ കളിയാക്കിയാൽ ചുട്ട മറുപടി നൽകുമെന്ന് മോർഗനുള്ള മറുപടിയാണ് ഇത്. സേവാഗിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വലിയ ചർച്ചകളും തുടങ്ങി.
മോർഗന്റെ പരിഹാസം ഇങ്ങനെയായിരുന്നു-1.2 ബില്യൺ ജനങ്ങളുള്ള രാജ്യത്തിന് ലഭിച്ചത് രണ്ട് മെഡൽ. അതും പരാജയപ്പെട്ടതിന് ലഭിച്ച മെഡലുകൾ. ഈ മെഡൽ നേട്ടം ആഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് മോർഗൻ ട്വീറ്റ് ചെയ്തു. കായിക മത്സരങ്ങൾ വിജയിക്കുന്നതിന് വേണ്ടിയുള്ളതാണ്. അത്തരം മത്സരങ്ങളിലെ പരാജയം ആഘോഷിക്കുന്നത് പരിഹാസ്യമാണെന്നാണ് മോർഗന്റെ നിലപാട്. വിജയം ഒഴികെയുള്ള ഒരു നേട്ടങ്ങളും ആഘോഷിക്കാൻ അർഹമല്ലെന്നും മോർഗൻ പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടാം സ്ഥാനവും മുന്നാം സ്ഥാനവുമൊക്കെ ലഭിക്കുന്നത് ആഘോഷിക്കുന്ന ക്ലബ്ബുകൾക്കെതിരെയും മോർഗൻ രൂക്ഷമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
റിയോ ഒളിംപിക്‌സിൽ മെഡൽ നേടിയ സാക്ഷി മാലിക്കിന് കിട്ടിയ ഏറ്റവും മികച്ച അഭിനന്ദനം വീരേന്ദ്ര സെവാഗിന്റേതായിരുന്നു. രാജ്യം മുഴുവൻ ഇപ്പോൾ ഒരു കാര്യത്തിന് സാക്ഷി(സാക്ഷി മാലിക്കിലെ സാക്ഷി) ആയിരിക്കുകയാണ്. കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമ്പോൾ ഈ രാജ്യത്തെ സ്ത്രീകൾ ആണ് മുതലാളിമാർ( മാലിക് എന്നാൽ മുതലാളി). വാചകങ്ങളിലെ സാക്ഷിയും മാലിക്കും ചേർത്ത് വായിച്ചാൽ മതി-ഇങ്ങനെയായിരുന്നു ട്വീറ്റ്.
ന്യൂനപക്ഷ മതങ്ങളിലായാലും ഭൂരിപക്ഷ മതങ്ങളിലായാലും സ്ത്രീവിരുദ്ധതയ്ക്ക് ഒരു കുറവും ഇല്ല. അവർക്കുള്ള പരിഹാസം കൂടിയാണ് വീരേന്ദ്ര സേവാഗിന്റെ ട്വീറ്റെന്നായിരുന്നു വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് മോർഗന്റെ കളിയാക്കലിനും ചുട്ടമറുപടി സേവാഗ് നൽകിയത്.