- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വ്യാജ സർട്ടിഫിക്കറ്റുകളും, തിരിച്ചറിയൽ രേഖകളും സംഘടിപ്പിച്ച് വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ; വിശാൽ പട്ടേലിന് 20 വർഷം വരെ തടവ്
വെർജീനിയ: വ്യാജ സർട്ടിഫിക്കറ്റുകളും, തിരിച്ചറിയൽ രേഖകളുംസംഘടിപ്പിച്ച് ഡോക്ടർ ജോലി തരപ്പെടുത്തിയ ഇന്ത്യൻ- അമേരിക്കൻയുവാവ് വിശാൽ പട്ടേലിനെ (30) അറസ്റ്റ് ചെയ്തതായി വെർജീനിയ ഈസ്റ്റേൺഡിസ്ട്രിക്ട് യു.എസ്. അറ്റോർണി ഓഫീസ് അറിയിച്ചു. വെർജീനിയ ഗ്ലെൻ അലനിലുള്ള വിശാലിനെ കൻസാസിൽ നിന്നാണ് അറസ്റ്റ്ചെയ്തത്. വെർജീനിയയിലെ ലൈസൻസുള്ള ഫിസിഷ്യൻ ആണെന്നു പറഞ്ഞാണ് വിവിധമെഡിക്കൽ സ്റ്റാഫിങ് കമ്പനികളിൽ ജോലിക്കുള്ള അപേക്ഷകൾസമർപ്പിച്ചത്. വെർജീനിയയിലെ വിവിധ ലൈസൻസുള്ള ഡോക്ടർമാരുടെരജിസ്ട്രേഷനും, ലൈസൻസ് നമ്പരുകളും ഇതിനായി ഉപയോഗിച്ചതായി അറ്റോർണിഓഫീസ് ചൂണ്ടിക്കാട്ടി. ന്യൂസ്പോർട്ട് ന്യൂസിലുള്ള ഒരു ഫ്രീ ക്ലിനിക്കൽ ഡോക്ടറായുള്ളനിയമനവും വിശാൽ തരപ്പെടുത്തിയിരുന്നു.തെറ്റായ വിവരങ്ങൾ നൽകൽ, ഐഡന്റിറ്റി തെഫ്റ്റ്, വയർ ഫ്രോഡ്തുടങ്ങിയ നിരവധി കുറ്റങ്ങളാണ് വിശാലിനെതിരേ ചുമത്തിയിരിക്കുന്നത്. 20വർഷം വരെ ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് ഇവയെന്നു അറ്റോർണി ഓഫീസ്അറിയിച്ചു.
വെർജീനിയ: വ്യാജ സർട്ടിഫിക്കറ്റുകളും, തിരിച്ചറിയൽ രേഖകളുംസംഘടിപ്പിച്ച് ഡോക്ടർ ജോലി തരപ്പെടുത്തിയ ഇന്ത്യൻ- അമേരിക്കൻയുവാവ് വിശാൽ പട്ടേലിനെ (30) അറസ്റ്റ് ചെയ്തതായി വെർജീനിയ ഈസ്റ്റേൺഡിസ്ട്രിക്ട് യു.എസ്. അറ്റോർണി ഓഫീസ് അറിയിച്ചു.
വെർജീനിയ ഗ്ലെൻ അലനിലുള്ള വിശാലിനെ കൻസാസിൽ നിന്നാണ് അറസ്റ്റ്ചെയ്തത്. വെർജീനിയയിലെ ലൈസൻസുള്ള ഫിസിഷ്യൻ ആണെന്നു പറഞ്ഞാണ് വിവിധമെഡിക്കൽ സ്റ്റാഫിങ് കമ്പനികളിൽ ജോലിക്കുള്ള അപേക്ഷകൾസമർപ്പിച്ചത്. വെർജീനിയയിലെ വിവിധ ലൈസൻസുള്ള ഡോക്ടർമാരുടെരജിസ്ട്രേഷനും, ലൈസൻസ് നമ്പരുകളും ഇതിനായി ഉപയോഗിച്ചതായി അറ്റോർണിഓഫീസ് ചൂണ്ടിക്കാട്ടി.
ന്യൂസ്പോർട്ട് ന്യൂസിലുള്ള ഒരു ഫ്രീ ക്ലിനിക്കൽ ഡോക്ടറായുള്ളനിയമനവും വിശാൽ തരപ്പെടുത്തിയിരുന്നു.തെറ്റായ വിവരങ്ങൾ നൽകൽ, ഐഡന്റിറ്റി തെഫ്റ്റ്, വയർ ഫ്രോഡ്തുടങ്ങിയ നിരവധി കുറ്റങ്ങളാണ് വിശാലിനെതിരേ ചുമത്തിയിരിക്കുന്നത്. 20വർഷം വരെ ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് ഇവയെന്നു അറ്റോർണി ഓഫീസ്അറിയിച്ചു.