- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗാർഹിക കലാപത്തെ തുടർന്ന് എത്തിയ പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റു മരിച്ചു; വെർജീനിയയിലെ ആഷ്‌ലി ഗ്വിൻഡൻ മരിച്ചത് ജോലിക്കു കയറിയ ആദ്യ ദിനം തന്നെ
വെർജീനിയ: ഗാർഹിക കലാപമുണ്ടായതിനെ തുടർന്ന് എത്തിയ പൊലീസ് സംഘത്തിന്റെ ഉദ്യോഗസ്ഥ വെടിയേറ്റു മരിച്ചു. ജോലിക്കു കയറിയ ആദ്യദിനം തന്നെ ആഷ്‌ലി ഗ്വിൻഡൻ എന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നത് എന്നത് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വാഷിങ്ടൺ ഡിസിയിൽ നിന്ന് തെക്കു മാറി 32 കിലോമീറ്റർ വിർജീനിയയിലാണ് സംഭവം നടക്കു
വെർജീനിയ: ഗാർഹിക കലാപമുണ്ടായതിനെ തുടർന്ന് എത്തിയ പൊലീസ് സംഘത്തിന്റെ ഉദ്യോഗസ്ഥ വെടിയേറ്റു മരിച്ചു. ജോലിക്കു കയറിയ ആദ്യദിനം തന്നെ ആഷ്‌ലി ഗ്വിൻഡൻ എന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നത് എന്നത് ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
വാഷിങ്ടൺ ഡിസിയിൽ നിന്ന് തെക്കു മാറി 32 കിലോമീറ്റർ വിർജീനിയയിലാണ് സംഭവം നടക്കുന്നത്. സംഭവസ്ഥലത്തെത്തിയ മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കു കൂടി സാരമായി പരിക്കേറ്റിട്ടുണ്ട്. ഗാർഹികാക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ആഷ്‌ലിയും സഹപ്രവർത്തകരും റൊണാൾഡ് ഹാമിൽട്ടൻ എന്ന മുപ്പത്തിരണ്ടുകാരന്റെ വീട്ടിലെത്തുന്നത്. പൊലീസ് ഓഫീസർമാർ വീട്ടിലെത്തിയപ്പോഴേയ്ക്കും ഇയാൾ ഭാര്യയെ വെടിവച്ചു കൊന്നിരുന്നു. അതിനു ശേഷമാണ് പൊലീസിനു നേരെ നിറയൊഴിച്ചത്. നിർഭാഗ്യവശാൽ ആഷ്‌ലിക്കു വെടിയേൽക്കുകയും ജീവൻ അപകടത്തിലാകുകയും ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന റൊണാൾഡിന്റെ പതിനൊന്നു വയസുള്ള മകന് അപകടമൊന്നും ഉണ്ടായിട്ടില്ല.
കൊലപാതക കുറ്റം ചുമത്തി ഡൊണാൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറൈൻ കോർപ്‌സിൽ ഉദ്യോഗസ്ഥയായിരുന്ന ഇരുപത്തെട്ടുകാരിയായ ഗ്വിൻഡൻ കഴിഞ്ഞ വർഷം ഇവിടെ നിന്ന് രാജി വച്ച് പൊലീസിൽ ചേരുകയായിരുന്നു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ നടത്തി ഗ്വിൻഡൻ ജോലിയിൽ പ്രവേശിക്കുന്നത്. പിറ്റേന്ന് ആദ്യത്തെ ഡ്യൂട്ടിക്കു തന്നെ ജീവൻ ത്യാഗം ചെയ്യേണ്ട അവസ്ഥയാണ് ആഷ്‌ലിക്കുണ്ടായത്.