ന്യകാത്വം ലേലം ചെയ്ത് വൻ തുകകൾ നേടിയെടുക്കുകയെന്നത് പുതിയൊരു പ്രവണതയാണല്ലോ. യുഎസിലെ ഗിസെല്ലെ എന്ന 19കാരി മോഡൽ ഇത്തരത്തിൽ കന്യകാത്വം ലേലം ചെയ്തപ്പോൾ ദുബായിലെ ബിസിനസുകാരൻ ഓഫർ ചെയ്തിരിക്കുന്നത് 33 ദശലക്ഷം പൗണ്ടാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. രണ്ടാമത് ഏറ്റവും വലിയ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു ഹോളിവുഡ് നടനാണ്. ഇദ്ദേഹം2.1 മില്യൺ പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജർമനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ വെബ്‌സൈറ്റായ സിൻഡ്രെല്ല എസ്‌കോർട്‌സിലൂടെയാണ് ഗിസെല്ലെ തന്റെ കന്യകാത്വം ലേലത്തിന് വച്ചിരുന്നത്.

ഇതിലൂടെ തന്റെ സ്വപ്‌നം സഫലമാകാൻ പോകുന്നുവെന്നും ഈ പണം തന്റെ കോളജ് ഫീസ് കൊടുക്കാനും പുതിയൊരു വീട് വാങ്ങാനും ലോകം ചുറ്റാനും ഉപയോഗിക്കുമെന്നും യുവതി വെളിപ്പെടുത്തുന്നു. ഇത്രയും തുക ലേലത്തിലൂടെ ലഭിക്കുമെന്ന് താൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നാണ് ഗിസെല്ലെ പറയുന്നത്. സ്ത്രീകൾ തങ്ങളുടെ കന്യകാത്വം വിൽക്കുന്നതിനെതിരെ ഉയർന്ന് വന്ന പ്രതിഷേധം കണ്ട് താൻ ഞെട്ടിപ്പോയെന്നും യുവതി പറയുന്നു. ഇതൊരു വിമോചനമാണെന്നും തന്റെ ശരീരവുമായി ബന്ധപ്പെട്ട് എന്ത് ചെയ്യാനും സ്ത്രീക്ക് സാധിക്കേണ്ടതുണ്ടെന്നും വിമർശകരെ പേടിച്ച് കൊണ്ടുള്ള ഒരു ലൈംഗിക ജീവിതം തനിക്ക് അസാധ്യമാണെന്നും ഗിസെല്ലെ പ്രതികരിക്കുന്നു.

സിൻഡ്രെല്ല എസ്‌കോർട്‌സ് എന്ന വെബ്‌സൈറ്റിനെക്കുറിച്ച് അറിയുന്നതിന് മുമ്പ് തന്നെ താൻ കന്യകാത്വം വിൽക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് ഗിസെല്ലെ വെളിപ്പെടുത്തുന്നത്. എന്നാൽ ഒരു ഏജൻസിയിലൂടെ കന്യകാത്വം വിൽക്കുന്നതായിരിക്കും സുരക്ഷിതമെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും യുവതി പറയുന്നു. 2016ൽ അലക്‌സാണ്ട്ര ഖെഫ്‌റെൻ എന്ന 18 കാരി റൊമാനിയൻ മോഡൽ കന്യകാത്വം 2 മില്യൺ പൗണ്ടിന് വിറ്റതോടെ സിൻഡ്രല്ല ലോകപ്രശസ്തമായിരുന്നു. ഹോംഗ് കോംഗിലെ പേര് വെളിപ്പെടുത്താത്ത ഒരു ബസിസനുകാരനായിരുന്നു ഇത്രയും തുക നൽകിയത്.

ഇത്തരത്തിൽ ലഭിക്കുന്ന തുകയയുടെ 20 ശതമാനം ഈ വെബ്‌സൈറ്റിന് ഫീസായി നൽകണമെന്നതാണ് വ്യവസ്ഥ. 27കാരനായ ജാൻ സകോബിൽസ്‌കിയാണ് ഈ വെബ്‌സൈറ്റിന്റെ ഉടമ. സ്ത്രീകളുടെ കന്യകാത്വം വളരെ പഴയ വൈനിനോ അല്ലെങ്കിൽ ആഡംബരകാറിനോ സമാനം അമൂല്യമാണെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്. വെർജിനിറ്റി വിൽക്കുന്നതിന്റെ കാരണങ്ങൾ ലോകമാകമാനമുള്ള യുവതികൾ വിവരിക്കുന്ന വീഡിയോ തങ്ങളുടെ വെബ്‌സൈറ്റിൽ കാണാമെന്നാണ് ഇതിന്റെ വക്താവ് വെളിപ്പെടുത്തുന്നത്.