- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂട്യൂബിൽ ഹിറ്റാകാൻ എന്തൊക്കെ ചെയ്യാം; ഓടുന്ന കണ്ടീഷനിലുള്ള കാർ കുഴിച്ചിട്ടാല്ലോ!; വ്യത്യസ്ത പരീക്ഷണവുമായി യൂ ട്ഊബർ; കാറിന്റെ വിശേഷങ്ങൾ ആറുമാസം കഴിഞ്ഞറിയാമെന്നും 'മിസ്റ്റർ ഇന്ത്യൻ ഹാക്കർ
ന്യൂഡൽഹി: യുട്യൂബിൽ വൈറലാകാൻ പലരും പല വഴികളും കണ്ടെത്താറുണ്ട്.അതിൽ ഏറ്റവും വ്യത്യസ്തവുമായി പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഒരു യുട്ഊബർ.ഓടുന്ന കണ്ടിഷനിലുള്ള കാർ കുഴിച്ചിട്ടാൽ എന്ത് സംഭവിക്കുമെന്നാണ് ഈ യുട്ഊബർ നടത്തുന്ന പരീക്ഷണം.'മിസ്റ്റർ ഇന്ത്യൻ ഹാക്കർ' എന്ന യൂട്യൂബ് ചാനലിലാണ് വ്യത്യസ്തമായ പരീക്ഷണം അരങ്ങേറിയത്.പഴയ ഓപെൽ കോർസ സെഡാനെയാണ് ഇങ്ങിനെ അക്ഷരാർഥത്തിൽ സംസ്കരിച്ചത്. ഈ വാഹനം വളരെ പഴയതാണെങ്കിലും കാര്യമായ തകരാറുകൾ ഒന്നുമില്ലെന്നാണ് യൂട്ഊബർ അവകാശപ്പെടുന്നത്.
മണ്ണുമാന്തിയന്ത്രം കൊണ്ട് കുഴിയെടുത്താണ് വാഹനം കുഴിച്ചുമൂടിയത്. പരീക്ഷണത്തിന്റെ ഭാഗമായി കാർ നേരത്തെ വെള്ളത്തിൽ ഓടിച്ചിരുന്നുവെന്നും കാർ അതിനെ അതിജീവിച്ചുവെന്നും വ്ലോഗർ പറയുന്നുണ്ട്. ആഴത്തിലുള്ള കുഴി എടുത്തശേഷം ഒരു ക്രെയിൻ ഉപയോഗിച്ചാണ് വാഹനം കുഴിയിലേക്ക് ഇറക്കുന്നത്. ശേഷം വാഹനം പൂർണമായി മണ്ണിട്ട് മൂടുന്നു.
ഇത് തന്റെ പരീക്ഷണത്തിന്റെ ആദ്യ ഭാഗമാണെന്നും രണ്ടാം ഭാഗം ആറ് മാസത്തിനുശേഷം മാത്രമേ ചെയ്യൂഎന്നും വ്ലോഗർ പറയുന്നുണ്ട്. ഒരു കാർ ആറ് മാസം മണ്ണിൽ കുഴിച്ചിട്ടാൽ കാറിന് എത്രമാത്രം നാശമുണ്ടാകുമെന്ന് കണ്ടെത്തുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം . ആറ് മാസത്തിനുശേഷം ഓപ്പൽ കോർസയെ തിരിച്ചെടുക്കുകയും എഞ്ചിനും മറ്റ് ഭാഗങ്ങളും ഇപ്പോഴും പ്രവർത്തിക്കുന്ന അവസ്ഥയിലാണോ ഇല്ലയോ എന്ന് പരിശോധിക്കുകയും ചെയ്യും. നിലവിൽ 75 ലക്ഷത്തോളംപേർ വീഡിയോ കണ്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ