- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഇടപാടുകൾ ഓൺലൈൻ വഴി നടത്തുന്നവർക്ക് വൈറസ് മുന്നറിയിപ്പുമായി യുഎഇ; സാമ്പത്തിക വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ മുൻകരുതലെടുക്കാം
ദുബായ്: നിങ്ങൾ ഓൺലൈൻ വഴിയാണോ ബാങ്ക് ഇടപാടുകൾ നടത്തുന്നത്. എങ്കിൽ സാമ്പത്തിക വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാൻ അധികൃതരുടെ മുന്നറിയിപ്പ്. പുതിയ കമ്പ്യൂട്ടർ വൈറസ് രംഗത്തെത്തിയിട്ടുണ്ടെന്ന് മു്ന്നറിയിപ്പുമായി അമേരിക്കൻ ടെക്‌നോളജി കമ്പനി സൈമാന്റെക്കിലെ സൈബർ സെക്യൂരിറ്റി വിദഗ്ധൻ ആണ് രംഗത്തെത്തിയത്. ദയർ
ദുബായ്: നിങ്ങൾ ഓൺലൈൻ വഴിയാണോ ബാങ്ക് ഇടപാടുകൾ നടത്തുന്നത്. എങ്കിൽ സാമ്പത്തിക വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാൻ അധികൃതരുടെ മുന്നറിയിപ്പ്. പുതിയ കമ്പ്യൂട്ടർ വൈറസ് രംഗത്തെത്തിയിട്ടുണ്ടെന്ന് മു്ന്നറിയിപ്പുമായി അമേരിക്കൻ ടെക്‌നോളജി കമ്പനി സൈമാന്റെക്കിലെ സൈബർ സെക്യൂരിറ്റി വിദഗ്ധൻ ആണ് രംഗത്തെത്തിയത്. ദയർ എന്നു പേരായ വൈറസ് വിൻഡോസ് കമ്പ്യൂട്ടറുകളാണ് ഹൈജാക്ക് ചെയ്യുന്നത്. ഗൂഗിൾക്രോം, ഫയർഫോക്‌സ്,ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ തുടങ്ങി സാധാരണയായി ഉപയോഗിക്കുന്ന മൂന്ന് പ്രധാന ബ്രൗസറുകളെയാണ് ലക്ഷ്യമിടുന്നത്.
ആഗോളതലത്തിൽ 1,000 ത്തിലധികം ബാങ്കുകളയും കമ്പനികളേയും തടസപ്പെടുത്തുന്നതിന് ദയർ പ്രവർത്തിച്ചിട്ടുണ്ടെന്ന് സൈമാന്റിക് പറയുന്നു. അമേരിക്കൻ,ബ്രിട്ടീഷ് ഇൻസ്റ്റിറ്റി യൂഷനുകളെയാണ് അധികവും ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വർഷം 12 യുഎഇ ബാങ്കുകളേയും ലക്ഷ്യംവച്ചിരുന്നു. സാധാരണ ഉപഭോക്താക്കൾക്ക് നേരെ 400 അതിക്രമങ്ങളും ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കടക്കുന്നതിനുള്ള അടിസ്ഥാന വിവരങ്ങളാണ് വൈറസ് ലക്ഷ്യമിടുന്നത്. യൂസർ നെയിം,പാസ്വേർഡ്, പിൻ നമ്പർ എന്നിവ ഹാക്ക് ചെയ്യാനിടയുണ്ട്. സ്പാം ഇമെയിലുകളും വൈറസ് ദാതാക്കൾ അയക്കാറുണ്ട്. സ്പാം മെയിൽ വഴിയാണ് ദയർ പ്രധാനമായും വ്യാപിക്കുന്നതെന്ന് സിമാന്റെക് പറയുന്നു. നിങ്ങൾ അറ്റാച്ച്‌മെന്റ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ വൈറസ് പരക്കും. നിരവധി മുൻകരുതലുകൾ ഉപഭോക്താക്കൾക്ക് എടുക്കാവുന്നതാണ്.
മികച്ച സെക്യൂരിറ്റി സോഫ്‌റ്റ്‌വെയർ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുകയാണ് അതിൽ പ്രധാനം. ഇത് അപ്‌ഡേറ്റ് ചെയ്യുകയും വേണം. ദയർ പോലുള്ള വൈറസുകളെ ഇത് ഡിറ്റക്ട് ചെയ്യും. നിങ്ങൾക്ക് വരുന്ന ഇമെയിലിന്റെ അറ്റാച്ച്‌മെന്റ് തുറക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഈസ്റ്റേൺ യൂറോപ്പ്,റഷ്യ എന്നിവിടങ്ങളിൽ എവിടെയെങ്കിലുമാകാം ഈ വൈറസിന് പിന്നിലെ ആക്രമണകാരികളുടെ ഉറവിടം.