- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പ്രതിരോധത്തിന് രണ്ട് കോടിയുമായി വിരുഷ്ക; ക്രൗഡ് ഫണ്ടിംഗിലൂടെ ഏഴ് കോടി സ്വരൂപിക്കും
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിനായി രണ്ട് കോടി രൂപ സംഭാവന ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും. ക്രൗഡ് ഫണ്ടിംഗിന്റെ തുടക്കമായാണ് ഇവർ രണ്ട് കോടി രൂപ നൽകിയത്. ഏഴ് കോടി രൂപ സമാഹരിക്കാനുള്ള ക്രൗഡ് ഫണ്ടിങ് പദ്ധതിക്കും ഇവർ രൂപം നൽകിയിട്ടുണ്ട്.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ കെറ്റോ മുഖേനയാണു ധനസമാഹരണം. ക്രൗഡ് ഫണ്ടിംഗിന് വേണ്ടി കിഠവശഠെീഴലവേലൃ എന്ന ഹാഷ്ടാഗിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് ക്യാംപെയ്ൻ. എസിടി ഗ്രാന്റ്സ് എന്ന ഏജൻസിയാണു കോവിഡ് പ്രതിരോധത്തിനായി പണം ചെലവഴിക്കുക. ഓക്സിജൻ വിതരണം, ടെലിമെഡിസിൻ സൗകര്യമൊരുക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി പണം വിനിയോഗിക്കുമെന്നാണ് അറിയിപ്പ്.
മുൻ ഓസ്ട്രേലിയൻ താരം ബ്രറ്റ് ലീ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് അടക്കം നിരവധി വിദേശ ക്രിക്കറ്റ് താരങ്ങളും ച്ചിനും ധോണിയുമടക്കമുള്ള ഇന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളുമൊക്കെ കോവിഡ് പ്രതിരോധത്തിന് സംഭാവന നൽകിയിരുന്നു. 41 ലക്ഷത്തോളം രൂപയാണ് ലീ സംഭാവന നൽകിയത്. ഇന്ത്യ രണ്ടാം വീടാണെന്നും രാജ്യത്തെ ആശുപത്രികൾക്ക് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാനാണ് തുക നൽകുന്നതെന്ന് ലീ വ്യക്തമാക്കിയിരുന്നു. 37 ലക്ഷത്തോളം രൂപയാണ് കമ്മിൻസ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ