തങ്ങളുടെ ഇഷ്ട താരങ്ങളായ അനുഷ്‌ക, വിരാട് എന്നിവരുടെ വിശേഷങ്ങൾക്കായി കാതോർത്തിരിക്കുന്ന ആരാധകർക്കു വേണ്ടി തങ്ങളുടെ സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കാൻ വിരുഷ്‌കയും മറക്കാറില്ല. എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് അവർ ഒരുമിച്ചുള്ള ചിത്രങ്ങൾ അല്ല ക്രിക്കറ്റ് ഗ്രൗണ്ടിലുള്ള വിരാടിന്റെ ചിത്രങ്ങളാണ് അനുഷ്‌ക തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

വ്യാഴാഴ്‌ച്ച സൗത്ത് ആഫ്രിക്കയുമായി നടന്ന ഒന്നാം ഏകദിനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. മൽസരത്തിൽ മാൻ ഓഫ് ദി മാച്ചും കോഹ്ലിക്കായിരുന്നു. തന്റെ ഭർത്താവിന്റെ വിജയത്തിൽ അഭിമാനം കൊള്ളുന്ന ഒരു ഭാര്യയായാണ് അനുഷ്‌ക ചിത്രങ്ങൾ പങ്കു വച്ചത്. ഏകദിന മാച്ചിന്റെ ചിത്രങ്ങളും കോഹ്ലിയെക്കുറിച്ചുള്ള വാക്കുകളുമാണ് അനുഷ്‌ക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിന് മുൻപുള്ള ടെസ്റ്റ് മത്സരത്തിൽ സെഞ്ച്യുറി കരസ്ഥമാക്കിയ വിരാട് തന്റെ ഹെൽമെറ്റ് ഊരി കഴുത്തിലെ മാലയിൽ കോർത്തിട്ടിരുന്ന വിവാഹ മോതിരത്തിൽ ചുംബിച്ച് തന്റെ പ്രിയ പത്നിയോടുള്ള സ്നേഹം അറിയിച്ചിരുന്നു. സെഞ്ച്യുറി അടിച്ച തന്റെ വിജയത്തിനു കാരണം അനുഷ്‌കയാണെന്ന് അറിയിക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കയുമായുള്ള അടുത്ത കളിക്കു വേണ്ടി കാത്തിരിക്കയാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ.

ഇറ്റലിയിൽ രഹസ്യമായി നടന്ന ചടങ്ങിൽ വിവാഹിതരായ ജോടികൾ ഡൽഹിയിലും മുംബൈയിലും ആഡംബര പാർട്ടികൾ നടത്തിയിരുന്നു. വിവാഹാഘോഷത്തിനു ശേഷം നടന്ന ആദ്യ ടെസ്്റ്റ് മാച്ചിൽ അനുഷ്‌കയും വിരാടിനൊപ്പം എത്തിയിരുന്നു. അനുഷ്‌ക ഗ്ലാമർ വേഷത്തിൽ അല്ലാതെ അഭിനയിക്കുന്ന സുയി ദാഗയുടെ ഷൂട്ടിങ്് സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ കണ്ടു തന്നെ ഞെട്ടിയിരിക്കയാണ് അനുഷ്‌ക ആരാധകർ.