മസ്‌കത്ത്: മാനവ വിഭവശേഷി വകുപ്പിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്കും താത്കാലികമായി ലൈസൻസ് മരവിപ്പിച്ച കമ്പനികൾക്കും വീസാ ക്ലിയറൻസ് ലഭ്യമാകില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

തൊഴിലാളികൾക്കെതിരെയുണ്ടാക നിയമലംഘനങ്ങൾ കുറക്കുന്നതിന് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് ഗുണം ചെയ്യും. തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനും ഇത് സാഹചര്യം സൃഷ്ടിക്കും. കരമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്കുള്ള വിസാ ക്ലിയറൻസ് സംബന്ധിച്ച നേരത്തെ തന്നെ അധികൃതരുടെ തലത്തിൽ ചർച്ചകൾ സജീവമായിരുന്നു.