- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയിൽസ്, അക്കൗണ്ടിങ്, കാഷ്യർ, മാനേജ്മെന്റ് തസ്തികകളിൽ ഇനി വിദേശികൾ വേണ്ട; സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് ഒമാൻ; വീണ്ടും വിസ വിലക്ക് ഏർപ്പെടുത്തിയത് ഇരുട്ടടിയാകുന്നത് മലയാളികൾക്കും
മസ്‌കത്ത്: രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് ൃ സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത് മൂലം ഇരുട്ടടിയാകുന്നത് മലയാളികൾക്കാണ്. മലയാളികൾ ഏറെ ജോലി ചെയ്യു്ന്ന മേഖലകളായ കൊമേഴ്ഷ്യൽ മാളുകളിലെ സെയിൽസ്, അക്കൗണ്ടിങ്, കാഷ്യർ, മാനേജ്മെന്റ് തസ്തികകളിൽ തൊഴിൽ മന്ത്രാലയം വിദേശികൾക്ക് വിസ വിലക്ക് ഏർപ്പെടുത്തിയതോടെ നിരവധി പേരുടെ അവസരമാണ് നഷ്ടമാകുക.
ഇത്തരം മേഖലകളിൽ നിയമനം സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തി. 2021 ജൂലൈ 20 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് കൊമേഴ്ഷ്യൽ മാൾ ഉടമകളോടു തൊഴിൽ മന്ത്രാലയം അറിയിച്ചു. നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വിസ പുതുക്കി നൽകില്ലെന്നും മന്ത്രാലയം അറിയിച്ചുട്ടുണ്ട്.
Next Story