- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് വിലങ്ങുതടിയായി വിസാ നിരോധനം നീട്ടി ഒമാൻ സർക്കാർ; നിർമ്മാണ ശുചീകരണ തൊഴിലാളികൾ അടക്കമുള്ള സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ വിലക്ക് നീട്ടിയത് ആറ് മാസത്തേക്ക് കൂടി
പ്രവാസികൾക്ക് വിലങ്ങുതടിയായി വിസാ നിരോധനം വീണ്ടും നീട്ടി ഒമാൻഒമാനിൽ സ്വകാര്യ മേഖലയിൽ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്കാണ് ആറ് മാസത്തേക്ക് കൂടി നീട്ടിയത്. 2013 അവസാനം മുതലാണ് താൽക്കാലിക വിസാ വിലക്ക് പ്രാബല്യത്തിൽ വന്നത്. സെയിൽസ് റെപ്രസേന്ററ്റീവ്/പ്രൊമോട്ടർ, പർച്ചേഴ്‌സ് റപ്രസേന്ററ്റീവ്, നിർമ്മാണ, ശുചീകരണ തൊഴിലാളികൾ, ആശാരി, കൊല്ലൻ, ഇഷ്ടിക നിർമ്മാണ തൊഴിലാളി എന്നിവരുടെ വിസാ വിലക്കാണ് നീട്ടിയത്. എക്‌സലൻസ് വിഭാഗത്തിലെ സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികൾക്കായി ജോലി ചെയ്യുന്ന കമ്പനികൾ, ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ എന്നിവക്ക് വിസാ വിലക്ക് ബാധകമായിരിക്കില്ല. പട്ടികയിലുള്ള തസ്തികകളിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ല. നിലവിൽ വിസയുള്ളവർക്ക് ജോലിയിൽ തുടരാൻ കഴിയും. ഒപ്പം നിലവിലുള്ളവർ പിരിഞ്ഞുപോകുന്ന ഒഴിവിൽ പകരം പെർമിറ്റുകൾ അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം ജനുവരി മുതൽ എഞ്ചിനീയറിങ് അടക്കം 87 തസ്തികകളിലും താൽക്കാലിക വിസാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ജനുവരി വരെ നീട്
പ്രവാസികൾക്ക് വിലങ്ങുതടിയായി വിസാ നിരോധനം വീണ്ടും നീട്ടി ഒമാൻഒമാനിൽ സ്വകാര്യ മേഖലയിൽ ചില തസ്തികകളിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിസാ വിലക്കാണ് ആറ് മാസത്തേക്ക് കൂടി നീട്ടിയത്. 2013 അവസാനം മുതലാണ് താൽക്കാലിക വിസാ വിലക്ക് പ്രാബല്യത്തിൽ വന്നത്.
സെയിൽസ് റെപ്രസേന്ററ്റീവ്/പ്രൊമോട്ടർ, പർച്ചേഴ്‌സ് റപ്രസേന്ററ്റീവ്, നിർമ്മാണ, ശുചീകരണ തൊഴിലാളികൾ, ആശാരി, കൊല്ലൻ, ഇഷ്ടിക നിർമ്മാണ തൊഴിലാളി എന്നിവരുടെ വിസാ വിലക്കാണ് നീട്ടിയത്. എക്‌സലൻസ് വിഭാഗത്തിലെ സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികൾക്കായി ജോലി ചെയ്യുന്ന കമ്പനികൾ, ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ എന്നിവക്ക് വിസാ വിലക്ക് ബാധകമായിരിക്കില്ല.
പട്ടികയിലുള്ള തസ്തികകളിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ല. നിലവിൽ വിസയുള്ളവർക്ക് ജോലിയിൽ തുടരാൻ കഴിയും. ഒപ്പം നിലവിലുള്ളവർ പിരിഞ്ഞുപോകുന്ന ഒഴിവിൽ പകരം പെർമിറ്റുകൾ അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം ജനുവരി മുതൽ എഞ്ചിനീയറിങ് അടക്കം 87 തസ്തികകളിലും താൽക്കാലിക വിസാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ജനുവരി വരെ നീട്ടിയിട്ടുണ്ട്.