- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാലസിൽ ഇന്ത്യൻ കോൺസുലർ വിസ ക്യാമ്പ് ഈമാസം 21ന്
ഹൂസ്റ്റൺ: ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ചിന്മയ മിഷനും ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ചു ഏകദിന കോൺസുലർ ക്യാമ്പ് ഡാലസിൽ സംഘടിപ്പിക്കുന്നു. ഈമാസം 21ന് ശനി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ഇർവിങ് ചിന്മയ ചിത്രകൂട്, 900 N Beltline Road, Irving ക്യാമ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജർക്ക് ഒസിഐ, വിസ, റിനൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിയാൽ അവ പരിശോധിച്ചു ഉറപ്പു വരുത്തിയശേഷം ഹൂസ്റ്റൺ സികെജിഎസ് ഓഫീസിൽ അയയ്ക്കുവാൻ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാൻ കഴിയുമെന്നും കോൺസുലേറ്റ് അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. www.iant.org (ഐഎഎൻടി.ഓർഗ) എന്നീ വെബ് സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ചിന്മയ മിഷനും ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ചു ഏകദിന കോൺസുലർ ക്യാമ്പ് ഡാലസിൽ സംഘടിപ്പിക്കുന്നു. ഈമാസം 21ന് ശനി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ഇർവിങ് ചിന്മയ ചിത്രകൂട്, 900 N Beltline Road, Irving ക്യാമ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.
അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജർക്ക് ഒസിഐ, വിസ, റിനൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിയാൽ അവ പരിശോധിച്ചു ഉറപ്പു വരുത്തിയശേഷം ഹൂസ്റ്റൺ സികെജിഎസ് ഓഫീസിൽ അയയ്ക്കുവാൻ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാൻ കഴിയുമെന്നും കോൺസുലേറ്റ് അറിയിച്ചു.
കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. www.iant.org (ഐഎഎൻടി.ഓർഗ) എന്നീ വെബ് സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.