- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് ഇന്ത്യൻ കോൺസുലേറ്റ് വിസ ക്യാമ്പ് വൻ വിജയം; പരിഹരിച്ചത് നാനൂറിലധികം അപേക്ഷകരുടെ വിസാ-പാസ്‌പോർട്ട് പ്രശ്നങ്ങൾ
ഗാർലന്റ് (ഡാളസ്സ്): ഇന്ത്യൻ കോൺസുലേറ്റ് ഓഫ് ഹൂസ്റ്റൺ ഡിസംബർ 15നു ശനിയാഴ്ച ഡാളസ്സിൽ സംഘടിപ്പിച്ച വിസാ ക്യാമ്പ് വൻ വിജയമായതായി ഡാളസ് കേരള അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30ന് ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി പേർ അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ എത്തിയിരുന്നു. രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് ഏഴു മണിയോടെയാണ് സമാപിച്ചത്. നാനൂറിൽ പരം അപേക്ഷകരുടെ പാസ്‌പോർട്ട്, വിസാ ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും കഴിഞ്ഞതായി കോൺസുലേറ്റ് അധികൃതർ പറഞ്ഞു. ക്യാമ്പിൽ പങ്കൈടുക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും കേരള അസ്സോസിയേഷൻ ഭാരവാഹികൾ ക്രമീകരിച്ചിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളായി അശോക് കുമാർ, സി ആർ സെൻ, ദേവേന്ദർ കുമാർ, വിജയ കുമാർ, ജി എസ് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു. കേരള അസ്സോസിയേഷൻ ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ ഭാരവാഹികളായ ഐ വർഗീസ്, റോയ് കൊടുവത്ത്, ദാനിയേൽ കുന്നേൽ, മാത്യു കോശി, പീറ്റർ നെറ്റൊ, എ.പി ഹരിദാസ്, പി ടി സെബാസ്റ്റ്യൻ
ഗാർലന്റ് (ഡാളസ്സ്): ഇന്ത്യൻ കോൺസുലേറ്റ് ഓഫ് ഹൂസ്റ്റൺ ഡിസംബർ 15നു ശനിയാഴ്ച ഡാളസ്സിൽ സംഘടിപ്പിച്ച വിസാ ക്യാമ്പ് വൻ വിജയമായതായി ഡാളസ് കേരള അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ശനിയാഴ്ച രാവിലെ 9.30ന് ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി പേർ അസ്സോസിയേഷൻ കോൺഫ്രൻസ് ഹാളിൽ എത്തിയിരുന്നു. രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് ഏഴു മണിയോടെയാണ് സമാപിച്ചത്. നാനൂറിൽ പരം അപേക്ഷകരുടെ പാസ്‌പോർട്ട്, വിസാ ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും കഴിഞ്ഞതായി കോൺസുലേറ്റ് അധികൃതർ പറഞ്ഞു.
ക്യാമ്പിൽ പങ്കൈടുക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും കേരള അസ്സോസിയേഷൻ ഭാരവാഹികൾ ക്രമീകരിച്ചിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളായി അശോക് കുമാർ, സി ആർ സെൻ, ദേവേന്ദർ കുമാർ, വിജയ കുമാർ, ജി എസ് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.
കേരള അസ്സോസിയേഷൻ ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ ഭാരവാഹികളായ ഐ വർഗീസ്, റോയ് കൊടുവത്ത്, ദാനിയേൽ കുന്നേൽ, മാത്യു കോശി, പീറ്റർ നെറ്റൊ, എ.പി ഹരിദാസ്, പി ടി സെബാസ്റ്റ്യൻ, ഡേവിഡ് മുണ്ടന്മാണി, ഐപ് സ്‌ക്കറിയ, ചെറിയാൻ ചൂരനാട്, തോമസ് വർഗീസ്, ഫ്രാൻസിസ് തോട്ടത്തിൽ, ജോർജ് ജോസഫ്, രാജൻ ഐസക്ക്, ദീപക് നായർ, അനശ്വർ മാമ്പിള്ളി, സുരേഷ് അച്ചുതൻ, പ്രദീപ് നാഗനൂലിൽ, പി പി സൈമൺ, സൈമൺ ജേക്കബ്, ടോമിൻ നെല്ല്വേലിൽ തുടങ്ങിയവർ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.