- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാവശ്യമായി ലീവ് നീട്ടിയെടുത്താൻ വിസാ റദ്ദാക്കും; നാട്ടിലെത്തി ലീവ് വിളിച്ചുപറയുന്നവർക്കുള്ള മുന്നറിയിപ്പുമായി കുവൈറ്റ് മന്ത്രാലയം
കുവൈറ്റ് സിറ്റി: നാട്ടിലെത്തിയ ശേഷം തൊഴിലുടമയോട് ലീവ് നീട്ടിയെടുക്കുകയാണെന്ന് വിളിച്ചുപറയുമ്പോൾ സൂക്ഷിക്കുക. തക്കതായ കാരണമില്ലാതെ ലീവ് നീട്ടിയെടുക്കുന്നവർക്കെതിരേ തൊഴിലുടമയ്ക്ക് പരാതി നൽകാമെന്ന് മാൻപവർ പബ്ലിക് അഥോറിറ്റി വ്യക്തമാക്കി. അനാവശ്യമായി ലീവ് നീട്ടിയെടുക്കുന്നവരുടെ വിസ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ സാധ്യതകൾ പഠിച്ചുവരികയാണ് മാൻപവർ പബ്ലിക് അഥോറിറ്റി. ലീവിന് നാട്ടിൽ പോകുന്നവർ പിന്നീട് ലീവ് നീട്ടിയെടുക്കുകയാണെന്ന് എംപ്ലോയറെ വിളിച്ചു പറയുന്നത് സ്ഥിരമായിരിക്കുകയാണെന്നും അനാവശ്യമായി ലീവ് നീട്ടുന്നവർക്കെതിരേ മന്ത്രാലയത്തിൽ എംപ്ലോയർക്ക് പരാതി നൽകാമെന്നും അഥോറിറ്റി വ്യക്തമാക്കി. നിലവിൽ റസിഡൻസി വിസാ നിയമം അനുസരിച്ച് ആറു മാസത്തിലോ അതിൽ കൂടുതലോ നാൾ കുവൈറ്റിന് പുറത്ത് തങ്ങുന്നവരുടെ വിസ ഓട്ടോമാറ്റിക് ആയി കാൻസൽ ആകും. പുതുതായി വരാൻ പോകുന്ന നിയമമനുസരിച്ച് വാർഷിക ലീവ് തീർന്നതിന് ശേഷം നാട്ടിൽ നിൽക്കുന്നവർക്കെതിരേ എംപ്ലോയർ പരാതി നൽകിയാൽ വിസ റദ്ദാക്കുമെന്നാണ് അറിയിപ്പ്.
കുവൈറ്റ് സിറ്റി: നാട്ടിലെത്തിയ ശേഷം തൊഴിലുടമയോട് ലീവ് നീട്ടിയെടുക്കുകയാണെന്ന് വിളിച്ചുപറയുമ്പോൾ സൂക്ഷിക്കുക. തക്കതായ കാരണമില്ലാതെ ലീവ് നീട്ടിയെടുക്കുന്നവർക്കെതിരേ തൊഴിലുടമയ്ക്ക് പരാതി നൽകാമെന്ന് മാൻപവർ പബ്ലിക് അഥോറിറ്റി വ്യക്തമാക്കി. അനാവശ്യമായി ലീവ് നീട്ടിയെടുക്കുന്നവരുടെ വിസ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെ സാധ്യതകൾ പഠിച്ചുവരികയാണ് മാൻപവർ പബ്ലിക് അഥോറിറ്റി.
ലീവിന് നാട്ടിൽ പോകുന്നവർ പിന്നീട് ലീവ് നീട്ടിയെടുക്കുകയാണെന്ന് എംപ്ലോയറെ വിളിച്ചു പറയുന്നത് സ്ഥിരമായിരിക്കുകയാണെന്നും അനാവശ്യമായി ലീവ് നീട്ടുന്നവർക്കെതിരേ മന്ത്രാലയത്തിൽ എംപ്ലോയർക്ക് പരാതി നൽകാമെന്നും അഥോറിറ്റി വ്യക്തമാക്കി. നിലവിൽ റസിഡൻസി വിസാ നിയമം അനുസരിച്ച് ആറു മാസത്തിലോ അതിൽ കൂടുതലോ നാൾ കുവൈറ്റിന് പുറത്ത് തങ്ങുന്നവരുടെ വിസ ഓട്ടോമാറ്റിക് ആയി കാൻസൽ ആകും.
പുതുതായി വരാൻ പോകുന്ന നിയമമനുസരിച്ച് വാർഷിക ലീവ് തീർന്നതിന് ശേഷം നാട്ടിൽ നിൽക്കുന്നവർക്കെതിരേ എംപ്ലോയർ പരാതി നൽകിയാൽ വിസ റദ്ദാക്കുമെന്നാണ് അറിയിപ്പ്.