- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കോൺട്രാക്ടറുകളിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസാ മാറ്റം സാധ്യമല്ലെന്ന് വ്യക്തമാക്കി മന്ത്രാലയം
കുവൈറ്റ് സിറ്റി: സർക്കാരിന്റെ കീഴിലുള്ള പ്രൊജക്ടുകളിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് വിസാ മാറ്റം സാധ്യമല്ലെന്ന് വ്യക്തമാക്കി സോഷ്യൽ അഫേഴ്‌സ് മിനിസ്റ്റർ ഹിന്ദ് അൽ സുബൈഹ്. കൂടാതെ ഡൊമസ്റ്റിക് ഹെൽപ്പർ റസിഡൻസി വിസയിൽ ഉള്ളവർക്ക് സ്വകാര്യ മേഖലയിലേക്കും വിസാ മാറ്റം അനുവദിക്കില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു. നേരത്തെ സർക്കാർ പ്രൊജക്ടുകളിൽ നിന്ന് സ്വകാര്യ മേഖലകളിലേക്ക് വിസാ മാറ്റം സാധ്യമാണെന്നുള്ള വാർത്തകൾ പരന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതു സാധ്യമല്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് മന്ത്രി പ്രസ്താവന ഇറക്കിയത്. സർക്കാർ പ്രൊജക്ടുകളിലേക്ക് വിദേശ തൊഴിലാളികളെ നിയമിച്ചിട്ടുള്ള കോൺട്രാക്ടർമാർ, പ്രൊജക്ടുകൾ പൂർത്തിയായാലുടൻ തൊഴിലാളികളെ തിരിച്ച് നാട്ടിലേക്ക് അയയ്ക്കാൻ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സർക്കാർ പ്രൊജക്ടുകൾ പൂർത്തിയായ ശേഷവും തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റി ഇവിടെ തന്നെ നിലനിർത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലേബർ മാർക്കറ്റിലെ സന്തുലിതാവ
കുവൈറ്റ് സിറ്റി: സർക്കാരിന്റെ കീഴിലുള്ള പ്രൊജക്ടുകളിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് വിസാ മാറ്റം സാധ്യമല്ലെന്ന് വ്യക്തമാക്കി സോഷ്യൽ അഫേഴ്‌സ് മിനിസ്റ്റർ ഹിന്ദ് അൽ സുബൈഹ്. കൂടാതെ ഡൊമസ്റ്റിക് ഹെൽപ്പർ റസിഡൻസി വിസയിൽ ഉള്ളവർക്ക് സ്വകാര്യ മേഖലയിലേക്കും വിസാ മാറ്റം അനുവദിക്കില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു. നേരത്തെ സർക്കാർ പ്രൊജക്ടുകളിൽ നിന്ന് സ്വകാര്യ മേഖലകളിലേക്ക് വിസാ മാറ്റം സാധ്യമാണെന്നുള്ള വാർത്തകൾ പരന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതു സാധ്യമല്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് മന്ത്രി പ്രസ്താവന ഇറക്കിയത്.
സർക്കാർ പ്രൊജക്ടുകളിലേക്ക് വിദേശ തൊഴിലാളികളെ നിയമിച്ചിട്ടുള്ള കോൺട്രാക്ടർമാർ, പ്രൊജക്ടുകൾ പൂർത്തിയായാലുടൻ തൊഴിലാളികളെ തിരിച്ച് നാട്ടിലേക്ക് അയയ്ക്കാൻ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സർക്കാർ പ്രൊജക്ടുകൾ പൂർത്തിയായ ശേഷവും തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റി ഇവിടെ തന്നെ നിലനിർത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലേബർ മാർക്കറ്റിലെ സന്തുലിതാവസ്ഥ നിലനിർത്താൻ ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.