- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റക്കാരുടെ പുതിയ പറുദീസയെന്ന് വിശേഷിപ്പിക്കുന്ന ഓസ്‌ട്രേലിയയും ഒടുവിൽ മുഖം തിരിക്കുന്നു; ഒട്ടേറെ ഇന്ത്യാക്കാരെ ഓസ്ട്രേലിയയിൽ എത്തിച്ച 457 വിസ റദ്ദാക്കിയതോടെ വാതിൽ അടഞ്ഞത് മലയാളികൾ അടങ്ങിയ അനേകർക്ക്
മെൽബൺ : ഗൾഫ് മേഖലയിലാകെ തൊഴിൽ രംഗത്ത് സ്വകാര്യവൽക്കരണമാണ്. അമേരിക്കയും വിസാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇതോടെ പ്രവാസ ജീവിതം കരുപിടിപ്പിക്കാനൊരുങ്ങുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരുടെ മുമ്പിൽ വാതിലുകൾ അടയാൻ തുടങ്ങി. ഇതിനിടെയിലും നല്ല ജീവിത പ്രതീക്ഷകൾ നൽകിയത് ഓസ്‌ട്രേലിയയാണ്. ധാരളം മലയാളികൾ ഇവിടെ ജീവിതം പടുത്തുയർത്തി. എന്നാൽ ഓസ്‌ട്രേലിയയും നയം മാറ്റുകയാണ്. ആഭ്യന്തര തൊഴിലില്ലായ്മ നേരിടാൻ, വിദേശ തൊഴിലാളികളുടെ വീസ റദ്ദാക്കലിന് ഓസ്‌ട്രേലിയയും ഒരുങ്ങുന്നു. ജോലിക്കുവേണ്ടിയെത്തുന്നവർക്കായി ഓസ്േട്രലിയ ഇനി 457 വിസ അനുവദിക്കില്ല. പരിശീലനവും വൈദഗ്ധ്യവുമില്ലാത്ത തൊഴിലാളികളെ കൊണ്ടുവരാനും അനുവദിക്കില്ല. ഇന്ത്യക്കാരുൾപ്പെടെ 95,000ൽ പരം വിദേശ തൊഴിലാളികളെ ഈ നീക്കം ബാധിക്കും. കടുത്ത നിബന്ധനകളോടെ പുതിയ വീസ പദ്ധതി പ്രഖ്യാപിക്കാനാണ് നീക്കം. കമ്പനികൾ ഓസ്‌ട്രേലിയക്കാർക്കു പകരം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. എച്ച്1ബി1 വീസയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ്
മെൽബൺ : ഗൾഫ് മേഖലയിലാകെ തൊഴിൽ രംഗത്ത് സ്വകാര്യവൽക്കരണമാണ്. അമേരിക്കയും വിസാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇതോടെ പ്രവാസ ജീവിതം കരുപിടിപ്പിക്കാനൊരുങ്ങുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരുടെ മുമ്പിൽ വാതിലുകൾ അടയാൻ തുടങ്ങി. ഇതിനിടെയിലും നല്ല ജീവിത പ്രതീക്ഷകൾ നൽകിയത് ഓസ്‌ട്രേലിയയാണ്. ധാരളം മലയാളികൾ ഇവിടെ ജീവിതം പടുത്തുയർത്തി. എന്നാൽ ഓസ്‌ട്രേലിയയും നയം മാറ്റുകയാണ്. ആഭ്യന്തര തൊഴിലില്ലായ്മ നേരിടാൻ, വിദേശ തൊഴിലാളികളുടെ വീസ റദ്ദാക്കലിന് ഓസ്‌ട്രേലിയയും ഒരുങ്ങുന്നു. ജോലിക്കുവേണ്ടിയെത്തുന്നവർക്കായി ഓസ്േട്രലിയ ഇനി 457 വിസ അനുവദിക്കില്ല. പരിശീലനവും വൈദഗ്ധ്യവുമില്ലാത്ത തൊഴിലാളികളെ കൊണ്ടുവരാനും അനുവദിക്കില്ല.
ഇന്ത്യക്കാരുൾപ്പെടെ 95,000ൽ പരം വിദേശ തൊഴിലാളികളെ ഈ നീക്കം ബാധിക്കും. കടുത്ത നിബന്ധനകളോടെ പുതിയ വീസ പദ്ധതി പ്രഖ്യാപിക്കാനാണ് നീക്കം. കമ്പനികൾ ഓസ്‌ട്രേലിയക്കാർക്കു പകരം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. എച്ച്1ബി1 വീസയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ചതും സമാന നിലപാടായിരുന്നു. തദ്ദേശീയ തൊഴിലാളികളെ കിട്ടാതെ വന്നാൽ ഓസ്‌ട്രേലിയൻ കമ്പനികൾക്ക് വിദഗ്ധരായ വിദേശ തൊഴിലാളികളെ നാലു വർഷത്തേക്കു കൊണ്ടുവരാൻ അനുമതി നൽകുന്നതാണ് 457 വീസ എന്നറിയപ്പെടുന്ന പദ്ധതി. കുടിയേറ്റരാജ്യമാണ് ഓസ്‌ട്രേലിയ എന്നത് ഓർമിച്ചുതന്നെയാണ് 457 വീസ പദ്ധതി റദ്ദാക്കാൻ തീരുമാനമെടുത്തതെന്നു പ്രധാനമന്ത്രി മാൽകം ടേൺബുൾ അറിയിച്ചു.
'രാജ്യത്തെ തൊഴിലവസരങ്ങളിൽ തദ്ദേശീയർക്കാവണം മുൻഗണന. 457 വീസ പദ്ധതി തൊഴിലിനുള്ള പാസ്‌പോർട്ടായി മാറാൻ ഒരിക്കലും അനുവദിക്കില്ല. വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തുന്നതിൽ 'ഓസ്‌ട്രേലിയക്കാർ ആദ്യം' എന്ന നയം പിന്തുടരും.' - ടേൺബുൾ പറഞ്ഞു. 2016 സെപ്റ്റംബർ 30 വരെയുള്ള കണക്ക് അനുസരിച്ച്, 457 വീസ നേടിയ 95,757 തൊഴിലാളികൾ ഓസ്‌ട്രേലിയയിൽ ഉണ്ട്. 457 വീസ പദ്ധതി ഉപയോഗപ്പെടുത്തിയിട്ടുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. പിന്നാലെ യുകെ, ചൈന എന്നിവിടങ്ങളിൽനിന്നുള്ളവരുമുണ്ട്.
പതിനായിരത്തോളം വരുന്ന തൊഴിലവസരങ്ങളുടെ പട്ടികയിൽ നിന്നുള്ള നാമനിർദേശമനുസരിച്ചാണ് തൊഴിലുടമകൾ വിസ നൽകിയിരുന്നത്. പുതിയനിയമം വരുന്നതിന് അനുബന്ധമായി ഈ പട്ടികയിൽനിന്ന് 216 തൊഴിലുകളെ ഒഴിവാക്കി. പാചകക്കാരൻ, മാനേജർ തുടങ്ങിയ തൊഴിലുകളും ഇതിൽ ഉൾപ്പെടുത്തി. മലയാളികൾ ഏറ്റവുമധികം അപേക്ഷിക്കുന്ന തൊഴിൽ മേഖലയാണിത്. കഴിഞ്ഞ സപ്തംബർ 30 വരെ 95,757 പേരാണ് പ്രൈമറി 457 വിസ പദ്ധതിയനുസരിച്ച് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നത്. ഇതും പ്രവാസികൾക്ക് തിരിച്ചടിയാണ്.
അതിനിടെ നിലവിൽ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നവരെ പുതിയ വിസ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. അത്യാവശ്യ സാഹചര്യത്തിൽ മാത്രം വിദേശ തൊഴിലാളികളെ അനുവദിച്ചാൽ മതിയെന്നാണ് പുതിയ നയം. പകരം കർശനനിയന്ത്രണങ്ങളോടെ പുതിയ വിസ നയം കൊണ്ടുവരും. രാജ്യത്തിന്റെ പൊതു താത്പര്യം പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യം.
ഓസ്ട്രേലിയയിൽ ജോലിക്കെത്തുന്ന മിക്ക തൊഴിലാളികളും ആശ്രയിക്കുന്നത് '457 വിസ'യാണ്. ഏതെങ്കിലും കമ്പനിയുടെ കീഴിൽ സ്പോൺസർഷിപ്പ് ലഭിച്ചാൽ നാലുവർഷത്തേക്കുള്ള തൊഴിൽവിസയാണ് ഇതിലൂടെ ലഭിക്കുക. കമ്പനി പുതുക്കി നൽകുന്നതിലൂടെ തൊഴിലാളിക്ക് തുടരുകയും ചെയ്യാം. നാലുവർഷത്തിനിടയിൽ തൊഴിലുടമ പിരിച്ചുവിട്ടാലും 457 പദ്ധതി അനുസരിച്ച് രാജ്യത്ത് തുടരാൻ തൊഴിലാളിക്കാവും. 457-നു കീഴിൽ ഒരേ തൊഴിലുടമയുടെ സ്ഥാപനത്തിൽ രണ്ടുവർഷം ഒരേ സ്ഥാനത്ത് ജോലി ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക് സ്ഥിരതാമസത്തിനായുള്ള അപേക്ഷ നൽകാനുള്ള അവകാശവുമുണ്ട്.
പകരം കൊണ്ടുവരുന്ന താത്കാലിക വിസയിൽ കർശനനിയന്ത്രണങ്ങളുണ്ടാവും. രണ്ടുവർഷത്തേക്കോ നാലുവർഷത്തേക്കോ ആണ് അനുവദിക്കുക. അപേക്ഷകന് രണ്ടുവർഷത്തെ ജോലിപരിചയം ഉണ്ടാകണം. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയുണ്ടാകും. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും കർശനമാക്കും.