- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസാ ചാർജ്ജ് കൂട്ടാൻ തീരുമാനമെടുത്തിട്ടില്ല; സാമൂഹ്യമാദ്ധ്യമപ്രചരണങ്ങളെ വിശ്വസിക്കരുതെന്നും പാസ്പോർട്ട് വകുപ്പിന്റെ മുന്നറിയിപ്പ്
സൗദിയിൽ വിസാ, താമസാനുമതി രേഖകൾക്കുള്ള ചാർജ്ജ് വർധിപ്പിക്കുവാൻ തീരുമാനമെടുത്തിട്ടില്ലെന്ന് പാസ്പോർട്ട് വകുപ്പ് വ്യക്തമാക്കി. ചാർജ്ജ് വർദ്ധിക്കുന്നതു സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. താമസാനുമതി ഫീസ് 2400 റിയാലിൽ നിന്ന് 6000 ആയി വർദ്ധിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ഇതു വിശ്വസിക്കരുതെന്നും പാസ്പോർട്ട് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, വിസാ ചാർജ്ജു നിരക്കുകൾ പുതുക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ എൻട്രി വിസകളുടെ ആറുമാസത്തേക്കുള്ള ഫീസ് 3000 റിയാലാണ് ഈടാക്കുക. ഒരു വർഷത്തേക്ക് അയ്യായിരവും രണ്ട് കൊല്ലത്തേക്ക് 8000വുമാണ് ഫീസ്. കൂടാതെ, മൂന്നുമാസത്തേക്കുള്ള എക്സിറ്റ്, റീഎൻട്രി വീസകൾക്ക് അഞ്ഞൂറ് റിയാലുമാണ് ഈടാക്കുക. നേരത്തെ ഇത് ആറ് മാസത്തെ ഫീസായിരുന്നു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ രണ്ട് മുതൽ നിലവിൽ വരും.
സൗദിയിൽ വിസാ, താമസാനുമതി രേഖകൾക്കുള്ള ചാർജ്ജ് വർധിപ്പിക്കുവാൻ തീരുമാനമെടുത്തിട്ടില്ലെന്ന് പാസ്പോർട്ട് വകുപ്പ് വ്യക്തമാക്കി. ചാർജ്ജ് വർദ്ധിക്കുന്നതു സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. താമസാനുമതി ഫീസ് 2400 റിയാലിൽ നിന്ന് 6000 ആയി വർദ്ധിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. ഇതു വിശ്വസിക്കരുതെന്നും പാസ്പോർട്ട് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, വിസാ ചാർജ്ജു നിരക്കുകൾ പുതുക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ എൻട്രി വിസകളുടെ ആറുമാസത്തേക്കുള്ള ഫീസ് 3000 റിയാലാണ് ഈടാക്കുക. ഒരു വർഷത്തേക്ക് അയ്യായിരവും രണ്ട് കൊല്ലത്തേക്ക് 8000വുമാണ് ഫീസ്. കൂടാതെ, മൂന്നുമാസത്തേക്കുള്ള എക്സിറ്റ്, റീഎൻട്രി വീസകൾക്ക് അഞ്ഞൂറ് റിയാലുമാണ് ഈടാക്കുക. നേരത്തെ ഇത് ആറ് മാസത്തെ ഫീസായിരുന്നു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ രണ്ട് മുതൽ നിലവിൽ വരും.