- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ വാഴ്സിറ്റിയുടെ പേരിൽ വിസാ തട്ടിപ്പ്; പത്ത് ഇന്ത്യക്കാരടക്കം 21 പേർ അറസ്റ്റിൽ; വെട്ടിലായത് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ
വാഷിങ്ടൺ: വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരിൽ വിസാ തട്ടിപ്പു നടത്തിയതിന് ഇന്ത്യൻ വംശജൻ അടക്കം 21 പേരെ യുഎസ് ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് നോർത്തേൺ ന്യൂജേഴ്‌സി എന്ന വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരിൽ നടത്തിയ തട്ടിപ്പിനെ തുടർന്നാണ് പത്ത് ഇന്ത്യൻ വംശജരടക്കം ആയിരത്തോളം വിദ്യാർത്ഥികൾ വെട്ടിലായിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അഡ്‌മിഷനും വർക്ക് വിസയും സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നടത്തിയാണ് ഇവർ തട്ടിപ്പു നടത്തിയത്. ന്യൂയോർക്ക്, ന്യൂ ജഴ്‌സി, വാഷിങ്ടൺ, വിർജീനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ. വിസാ തട്ടിപ്പു നടത്തുന്നവരെ കുറിച്ച് അന്വേഷണം നടത്തുന്ന ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഏജന്റുമാരാണ് വ്യാജ യൂണിവേഴ്‌സിറ്റി നടത്തിപ്പുകാരായി വേഷമിട്ടത്. വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരിൽ തട്ടിപ്പുകാർ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസയ്ക്കും വർക്ക് വിസയ്ക്കുമുള്ള രേഖകൾ സംഘടിപ്പിച്ചു നൽകുകയായിരുന്നു. ഏകദേശം 380 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ തട്ടിപ്പിന് ഇരയായിട്ടുണ്ട
വാഷിങ്ടൺ: വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരിൽ വിസാ തട്ടിപ്പു നടത്തിയതിന് ഇന്ത്യൻ വംശജൻ അടക്കം 21 പേരെ യുഎസ് ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് നോർത്തേൺ ന്യൂജേഴ്‌സി എന്ന വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരിൽ നടത്തിയ തട്ടിപ്പിനെ തുടർന്നാണ് പത്ത് ഇന്ത്യൻ വംശജരടക്കം ആയിരത്തോളം വിദ്യാർത്ഥികൾ വെട്ടിലായിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് അഡ്‌മിഷനും വർക്ക് വിസയും സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നടത്തിയാണ് ഇവർ തട്ടിപ്പു നടത്തിയത്. ന്യൂയോർക്ക്, ന്യൂ ജഴ്‌സി, വാഷിങ്ടൺ, വിർജീനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവർ. വിസാ തട്ടിപ്പു നടത്തുന്നവരെ കുറിച്ച് അന്വേഷണം നടത്തുന്ന ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് ഏജന്റുമാരാണ് വ്യാജ യൂണിവേഴ്‌സിറ്റി നടത്തിപ്പുകാരായി വേഷമിട്ടത്. വ്യാജ യൂണിവേഴ്‌സിറ്റിയുടെ പേരിൽ തട്ടിപ്പുകാർ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസയ്ക്കും വർക്ക് വിസയ്ക്കുമുള്ള രേഖകൾ സംഘടിപ്പിച്ചു നൽകുകയായിരുന്നു.
ഏകദേശം 380 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വാഷിങ്ടണിലെ ഇന്ത്യൻ എംബസി അറിയിച്ചു. വിദ്യാർത്ഥികളെ അറസ്റ്റു ചെയ്യുകയോ, നാടു കടത്തുകയോ ചെയ്യരുതെന്നും, മറ്റേതെങ്കിലും യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ നൽകണമെന്നും എംബസി അമേരിക്കൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.