- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം മേടിച്ചും പലിശയ്ക്കെടുത്തും ഒന്നര ലക്ഷം കൊടുത്ത് അവർ ഷാർജയിൽ എത്തി; പെരിന്തൽമണ്ണയിലെ ട്രാവൽ ഏജന്റിന്റെ ചതിയിൽ കുടുങ്ങി വഴിയിൽ ഉറങ്ങിയ 14 മലയാളികൾക്ക് അഭയം നൽകി ഷാർജാ മലയാളികൾ
ഷാർജ: തൊഴിൽവീസാ തട്ടിപ്പിൽപെട്ട് യുഎഇയിലെത്തിയ 14 മലയാളി യുവാക്കളുൾപ്പെടെ 15 പേർക്ക് ആശ്രയം നൽകി ഷാർജാ മലയാളികൾ. ഭക്ഷണമോ, രാത്രി കിടക്കാൻ സ്ഥലമോ ഇല്ലാതെ, തങ്ങളുടെ ബാഗുകളുമായി ഒരു ദിവസം കഴിച്ചുകൂട്ടിയ ഇവർക്ക് സാമൂഹിക പ്രവർത്തകർ അഭയം നൽകുകയായിരുന്നു. ഒരു പ്രമുഖ ഹൈപ്പർമാർക്കറ്റിന്റെ കേറ്ററിങ് വിഭാഗത്തിൽ സഹായികളുടെ തസ്തികയിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ വീണ് പണം നൽകിയെത്തിയവരാണ് ഇവർ. ഒന്നേക്കാൽ ലക്ഷം മുതൽ 1.6 ലക്ഷം രൂപ വരെ ഏജന്റിനു നൽകിയായിരുന്നു യാത്ര. എന്നാൽ ഏജന്റ് പറ്റിച്ചതോടെ ഇവർ തെരുവിലായി. മലപ്പുറം പെരിന്തൽമണ്ണയിലെ ഒരു ട്രാവൽസ് മുഖേന തിങ്കളാഴ്ച ഉച്ചയോടെയാണു വയനാട് സ്വദേശികളായ സുഹൈൽ, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫൽ, വണ്ടൂർ സ്വദേശി ശിവൻ, ഒതുക്കുങ്ങൽ സ്വദേശി ജാഫർ, നിലമ്പൂർ സ്വദേശികളായ ഷാജഹാൻ, പ്രജീഷ്, ചെറാട് സ്വദേശികളായ അജി, ലിബീഷ്, കരിം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവർ യുഎഇയിലെത്തിയത്. പണം വാങ്ങിയ ഏജന്റ് ഇവരെ ആദ്യം ചെന്നൈയിലേക്കും അവിടെനിന്നു ദുബായിലേക്കും കയറ്റി
ഷാർജ: തൊഴിൽവീസാ തട്ടിപ്പിൽപെട്ട് യുഎഇയിലെത്തിയ 14 മലയാളി യുവാക്കളുൾപ്പെടെ 15 പേർക്ക് ആശ്രയം നൽകി ഷാർജാ മലയാളികൾ. ഭക്ഷണമോ, രാത്രി കിടക്കാൻ സ്ഥലമോ ഇല്ലാതെ, തങ്ങളുടെ ബാഗുകളുമായി ഒരു ദിവസം കഴിച്ചുകൂട്ടിയ ഇവർക്ക് സാമൂഹിക പ്രവർത്തകർ അഭയം നൽകുകയായിരുന്നു. ഒരു പ്രമുഖ ഹൈപ്പർമാർക്കറ്റിന്റെ കേറ്ററിങ് വിഭാഗത്തിൽ സഹായികളുടെ തസ്തികയിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ വീണ് പണം നൽകിയെത്തിയവരാണ് ഇവർ. ഒന്നേക്കാൽ ലക്ഷം മുതൽ 1.6 ലക്ഷം രൂപ വരെ ഏജന്റിനു നൽകിയായിരുന്നു യാത്ര. എന്നാൽ ഏജന്റ് പറ്റിച്ചതോടെ ഇവർ തെരുവിലായി.
മലപ്പുറം പെരിന്തൽമണ്ണയിലെ ഒരു ട്രാവൽസ് മുഖേന തിങ്കളാഴ്ച ഉച്ചയോടെയാണു വയനാട് സ്വദേശികളായ സുഹൈൽ, അലി, ഉനൈസ്, ജിനേഷ്, ഒറ്റപ്പാലം സ്വദേശികളായ സലാം, നൗഫൽ, വണ്ടൂർ സ്വദേശി ശിവൻ, ഒതുക്കുങ്ങൽ സ്വദേശി ജാഫർ, നിലമ്പൂർ സ്വദേശികളായ ഷാജഹാൻ, പ്രജീഷ്, ചെറാട് സ്വദേശികളായ അജി, ലിബീഷ്, കരിം, തിരൂരങ്ങാടി സ്വദേശി ജംഷാദ് എന്നിവർ യുഎഇയിലെത്തിയത്. പണം വാങ്ങിയ ഏജന്റ് ഇവരെ ആദ്യം ചെന്നൈയിലേക്കും അവിടെനിന്നു ദുബായിലേക്കും കയറ്റി അയയ്ക്കുകയായിരുന്നു. മടക്ക ടിക്കറ്റ് ഇല്ലാത്തതിനാൽ ഒരു വയനാട് സ്വദേശിയെ ചെന്നൈ വിമാനത്താവളം അധികൃതർ തിരിച്ചയച്ചു. ദുബായിലെത്തിയാൽ തങ്ങളുടെ ആളുകളെത്തി ഷാർജ റോളയിലെ ഒരു ഹോട്ടലിലെത്തിക്കുമെന്നും അവിടെ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇവരോടു പറഞ്ഞിരുന്നത്.
തൊഴിൽ വീസയാണെന്നു പറഞ്ഞു നൽകിയതു ടൂറിസ്റ്റ് വീസയാണെന്ന് ഇവർ തിരിച്ചറിഞ്ഞത് ഇവിടെയെത്തിയ ശേഷമായിരുന്നു. ദുബായിലെത്തിയ ഇവർ വിമാനത്താവളത്തിലിറങ്ങിയപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ ആരുമെത്തിയിരുന്നില്ല. ഏജന്റ് നൽകിയ ഫോൺ നമ്പരിൽ വിളിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന ഇവർ പിന്നീട്, കയ്യിലുള്ള പണമുപയോഗിച്ച് ഷാർജയിലേക്കെത്തുകയായിരുന്നു. ഏജന്റ് പറഞ്ഞ ഹോട്ടലിൽ അന്വേഷിച്ചപ്പോൾ, മുറികൾ ബുക്ക് ചെയ്തിരുന്നുവെങ്കിലും പണമടക്കാത്തതിനാൽ നൽകാൻ സാധ്യമല്ലെന്ന് അറിയിച്ചു. ഇതോടെ ഇവർ തെരുവിലായി. മലയാളികൾ തട്ടിപ്പിനിരയായത് അറിഞ്ഞതോടെ സഹായവുമായി മലയാളി കൂട്ടായ്മ എത്തി. ഉത്തർപ്രദേശ് സ്വദേശി കൈലാഷിനെ ഇവിടെയാണ് ഇവർ ആദ്യം കണ്ടുമുട്ടിയത്. മലയാളി യുവാക്കൾ തട്ടിപ്പിനിരയായി റോ!ഡരികിൽ നിൽക്കുന്ന കാര്യം തൊട്ടടുത്തെ വ്യാപാരികൾ അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പ്രവാസി ഇന്ത്യാ പ്രവർത്തകർ താൽകാലികമായി ഇവർക്കു താമസിക്കാൻ ഇടം നൽകി.
പെരിന്തൽമണ്ണയിലെ ട്രാവൽസുകാരെ ബന്ധപ്പെട്ടപ്പോൾ യുഎഇയിലെ തങ്ങളുടെ ഏജന്റിനെ ബന്ധപ്പെടാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ, ഏറെ ശ്രമങ്ങൾക്കുശേഷം ഏജന്റുമാരിലൊരാളെ ബന്ധപ്പെട്ടപ്പോൾ, പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇന്നലെ രാവിലെ തങ്ങളെ അറിയിച്ചതെന്നും എന്നാൽ രാത്രിവരെ അവരെ നേരിട്ടു കാണാൻ സാധിച്ചില്ലെന്നും പ്രവാസി ഇന്ത്യാ പ്രതിനിധി സക്കറിയ പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകി യുവാക്കൾക്കു സഹായം നൽകാനുള്ള പരിശ്രമം തുടരുന്നതായി ഇദ്ദേഹം അറിയിച്ചു.
സ്വന്തം കുടുംബത്തിന്റെയും അയൽവാസികളുടെയും സ്വർണം പണയം വച്ചും മറ്റുമാണ് ഇവരിൽ മിക്കവരും വീസയ്ക്കു പണം നൽകിയത്. തിരിച്ചുപോകേണ്ടി വന്നാൽ, തങ്ങളുടെ ഗതിയോർത്തു ഭയാശങ്കയിലാണ് ഇവരെല്ലാം. തങ്ങൾ യുഎഇലെത്തി എന്നു മാത്രമേ ഇവർ വീട്ടുകാരെ അറിയിച്ചിട്ടുള്ളൂ. ഇതേ ഏജന്റുമാർ മുഖേന ഒരാഴ്ച മുൻപും 16 കണ്ണൂർ സ്വദേികളും ആറ് വടകരക്കാരും ഷാർജയിലെത്തിയിരുന്നു. ഇവരും തങ്ങൾ വഞ്ചിക്കപ്പെട്ടതറിഞ്ഞത് ഇവിടെ എത്തിയ ശേഷമായിരുന്നു. ഇത്തരം ഏജന്റുമാർക്കെതിരെ ഔദ്യോഗിക സംവിധാനം കണ്ണടയ്ക്കുന്നു. അത് തന്നെയാണ് തട്ടിപ്പു കൂടാൻ കാരണവും.