രാജ്യത്തെ താമസ നിയമ പ്രകാരം വിദേശികൾക്ക് ഒരിക്കലും സ്ഥിരമായ താമസാനുമതി ലഭിക്കില്ലെന്ന് റോയൽ ഒമാൻ പൊലീസ് താമസ കുടിയേറ്റ വിഭാഗം അറിയിച്ചു..വിദേശിക്ക് ഒരു തവണ നൽകുന്ന താമസാനുമതി രണ്ടു വർഷത്തിലധികമാകരുതെന്നാണ് നിയമത്തിലെ 14ാം ആർട്ടിക്കിൾ നിർദേശിക്കുന്നത്.

വിദേശികളുടെ പങ്കാളിക്കും 21 വയസ്സിൽ താഴെയുള്ള മക്കൾക്കും താമസാനുമതി നൽകുന്ന നിയമത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. വിദേശ തൊഴിലാളികളുടെ മക്കൾക്ക് 21 വയസ്സ് വരെ താമസാനുമതി ലഭിക്കും. വിദേശിയുടെ ചെലവിൽ ജീവിക്കുന്ന മറ്റ് ബന്ധുക്കൾക്ക് 18 വയസ്സ് വരെയാകും താമസാനുമതിയുണ്ടാവുകയെന്നും ഹിലാൽ അൽ വഹൈബി പറഞ്ഞു

ഒമാനിൽ സന്ദർശ, തൊഴിൽ വിസാ നടപടികൾക്ക് ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധമാണെന്നും ഹിലാൽ ബിൻ സൈദ് അൽ വഹൈബി വ്യക്തമാക്കി. പാസ്പോർട്ട് സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാൻ ഒമാനിലെത്തുന്ന വിദേശികൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.