- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ സഞ്ചാരികൾക്കും വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്തും; 30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം
ന്യൂഡൽഹി: അമേരിക്കയിൽ നിന്നുള്ള സഞ്ചാരികൾക്കും ഇന്ത്യയിൽ വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്താൻ ആലോചന. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിൽ വിസാ ഓൺ അറൈവൽ ഏർപ്പെടുത്തുന്നതോടെ ഇന്ത്യൻ-അമേരിക്കക്കാർ, യു
ന്യൂഡൽഹി: അമേരിക്കയിൽ നിന്നുള്ള സഞ്ചാരികൾക്കും ഇന്ത്യയിൽ വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്താൻ ആലോചന. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിൽ വിസാ ഓൺ അറൈവൽ ഏർപ്പെടുത്തുന്നതോടെ ഇന്ത്യൻ-അമേരിക്കക്കാർ, യുഎസ് ടൂറിസ്റ്റുകൾ, ബിസിനസുകാർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സന്ദർശകർ വിമാനത്താവളത്തിലെത്തുമ്പോൾ തത്സമയം വിസാ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങുന്ന സെപ്റ്റംബർ 26 നു മുമ്പ് ഈ പദ്ധതി സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണ് ആഭ്യന്തര മന്ത്രലയവും ടൂറിസം മിനിസ്ട്രിയും.
ഇന്ത്യാ സന്ദർശനം ലക്ഷ്യമാക്കി ഇവിടെയെത്തുന്നതും ഇന്ത്യയിൽ താമസം ഇല്ലാത്തതോ ജോലി ഇല്ലാത്തതോ ആയ യുഎസ് പൗരന്മാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ കീഴിൽ 30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം.