- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Classifieds
- /
- THANKS
ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങൾക്ക് വിസാ ഓൺ അറൈവൽ ഫീസ് പകുതിയാക്കി തായ്‌ലണ്ട്
ബാങ്കോക്ക്: കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ട് ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങൾക്ക് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് പകുതിയാക്കി. സെപ്റ്റംബർ 27ന് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് 2000 ബാത്ത് ആക്കി വർധിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയെങ്കിലും ഇപ്പോൾ ഇതു പകുതിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ പ്രഖ്യാപനം വന്നതോടെ വിസാ ഓൺ അറൈവൽ ഫീസ് 1000 ബാത്ത് (2000 രൂപ) ആയി കുറഞ്ഞിട്ടുണ്ട്. പൂർണമായും ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് തായ്‌ലണ്ട് സമ്പദ് ഘടന നിലനിന്നു പോരുന്നത്. വിസാ ഓൺ അറൈവൽ ഫീസ് വർധിപ്പിച്ചതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കിൽ ഗണ്യമായ കുറവ് വന്നതിനെ തുടർന്നാണ് രാജ്യം വിസാ ഫീസ് കുറയ്ക്കാൻ നിർബന്ധിതമായത്. വിസാ ഫീസ് പകുതിയാക്കുന്നതോടെ വീണ്ടും ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന നേരിടുമെന്നും അതുവഴി സമ്പദ് ഘടന മെച്ചപ്പെടുമെന്നുമാണ് തായ്‌ലണ്ട് കരുതുന്നത്. ഇന്ത്യ, അണ്ടോറ, ബൾഗേറിയ, ഭൂട്ടാൻ, ചൈന, സൈപ്രസ്, എത്യോപ്യ, കസഖ്സ്ഥാൻ, ലാത്വ, ലിത്വാനിയ, മാൽദ്വീപ്, മാൾട്ട, മൗറീഷ്യസ്, റൊമാനിയ, സാന്മാരിനോ, സൗദി
ബാങ്കോക്ക്: കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ട് ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങൾക്ക് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് പകുതിയാക്കി. സെപ്റ്റംബർ 27ന് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് 2000 ബാത്ത് ആക്കി വർധിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയെങ്കിലും ഇപ്പോൾ ഇതു പകുതിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ പ്രഖ്യാപനം വന്നതോടെ വിസാ ഓൺ അറൈവൽ ഫീസ് 1000 ബാത്ത് (2000 രൂപ) ആയി കുറഞ്ഞിട്ടുണ്ട്.
പൂർണമായും ടൂറിസ്റ്റുകളെ ആശ്രയിച്ചാണ് തായ്‌ലണ്ട് സമ്പദ് ഘടന നിലനിന്നു പോരുന്നത്. വിസാ ഓൺ അറൈവൽ ഫീസ് വർധിപ്പിച്ചതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കിൽ ഗണ്യമായ കുറവ് വന്നതിനെ തുടർന്നാണ് രാജ്യം വിസാ ഫീസ് കുറയ്ക്കാൻ നിർബന്ധിതമായത്. വിസാ ഫീസ് പകുതിയാക്കുന്നതോടെ വീണ്ടും ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന നേരിടുമെന്നും അതുവഴി സമ്പദ് ഘടന മെച്ചപ്പെടുമെന്നുമാണ് തായ്‌ലണ്ട് കരുതുന്നത്.
ഇന്ത്യ, അണ്ടോറ, ബൾഗേറിയ, ഭൂട്ടാൻ, ചൈന, സൈപ്രസ്, എത്യോപ്യ, കസഖ്സ്ഥാൻ, ലാത്വ, ലിത്വാനിയ, മാൽദ്വീപ്, മാൾട്ട, മൗറീഷ്യസ്, റൊമാനിയ, സാന്മാരിനോ, സൗദി അറേബ്യ, തായ്വാൻ, ഉക്രൈൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് തായ്‌ലണ്ട് നിലവിൽ വിസാ ഓൺ അറൈവൻ ലഭ്യമാക്കുന്നത്.
അതേസമയം അമ്പതു വയസിനു മുകളിലുള്ള വിദേശികൾക്ക് ലോംഗ് സ്‌റ്റേ വിസയുടെ കാലാവധി പത്തു വർഷമായി കാബിനറ്റ് ദൈർഘിപ്പിച്ചിട്ടുണ്ട്. ഇവർ എല്ലാ 90 ദിവസം കൂടുന്തോറും ഇമിഗ്രേഷൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണം.