- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ വിസയിലെത്തി മടങ്ങുമ്പോൾ വിസ റദ്ദാക്കിയില്ലെങ്കിൽ വീണ്ടും എത്താനാകില്ല; പഴയ തൊഴിൽഉടമയിൽനിന്ന് എതിർപ്പില്ലാരേഖ ലഭിച്ചില്ലെങ്കിൽ രണ്ട് വർഷത്തിന് ശേഷം മാത്രം പുതിയ വിസ
മസ്‌കറ്റ്: തൊഴിൽവിസയിൽ ഒമാനിലെത്തിയവർ സ്‌പോൺസറുടെ സാന്നിധ്യത്തിൽ വിസ റദ്ദാക്കാതെ മടങ്ങിയാൽ വീണ്ടും ഒമാനിലെത്താനാകില്ലെന്ന് റോയൽ ഒമാൻ പൊലീസ്. പുതിയ തൊഴിൽ വിസയിലോ, സന്ദർശകവിസയിലോ രാജ്യത്ത് എത്തുന്നതിന് അനുമതി ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു. വിസ റദ്ദാക്കാതെ ഒമാൻ വിടുന്നവർക്ക് വിസിറ്റ് വിസ അടക്കം ഒരു വിസയും ലഭിക്കില്ല. രാജ്യം വിട്ട് രണ്ടുവർഷം കഴിഞ്ഞാൽ പോലും ഇത്തരക്കാർക്ക് വിസ ലഭിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം, പുതിയ വിസയിലേക്ക് മാറുന്നതിന് ഏർപ്പെടുത്തിയ എതിർപ്പില്ലാരേഖാനിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഒമാനിൽ നിന്നും തൊഴിൽവിസ റദ്ദാക്കുന്നവർക്ക് പുതിയ വിസയിൽ മടങ്ങിയെത്തുന്നതിന് എതിർപ്പില്ലാരേഖ നിർബന്ധമാണ്. പഴയ തൊഴിൽഉടമയിൽനിന്ന് എതിർപ്പില്ലാരേഖ ലഭിക്കാത്തപക്ഷം രണ്ട് വർഷത്തിന് ശേഷം മാത്രമാണ് പുതിയ വിസയിലോ സന്ദർശകവിസയിലോ ഒമാനിലേക്ക് തിരിച്ചെത്താൻ സാധിക്കുകയെന്നും പൊലീസ് അറിയിച്ചു നിലവിലെ സ്േപാൺസർ എൻ.ഒ.സി നൽകുകയാണെങ്കിൽ പുതിയ സ്‌പോൺസറുടെ കീഴിൽ ജോലിചെയ്യാൻ
മസ്‌കറ്റ്: തൊഴിൽവിസയിൽ ഒമാനിലെത്തിയവർ സ്‌പോൺസറുടെ സാന്നിധ്യത്തിൽ വിസ റദ്ദാക്കാതെ മടങ്ങിയാൽ വീണ്ടും ഒമാനിലെത്താനാകില്ലെന്ന് റോയൽ ഒമാൻ പൊലീസ്. പുതിയ തൊഴിൽ വിസയിലോ, സന്ദർശകവിസയിലോ രാജ്യത്ത് എത്തുന്നതിന് അനുമതി ലഭിക്കില്ലെന്നും അധികൃതർ അറിയിച്ചു.
വിസ റദ്ദാക്കാതെ ഒമാൻ വിടുന്നവർക്ക് വിസിറ്റ് വിസ അടക്കം ഒരു വിസയും ലഭിക്കില്ല. രാജ്യം വിട്ട് രണ്ടുവർഷം കഴിഞ്ഞാൽ പോലും ഇത്തരക്കാർക്ക് വിസ ലഭിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.അതേസമയം, പുതിയ വിസയിലേക്ക് മാറുന്നതിന് ഏർപ്പെടുത്തിയ എതിർപ്പില്ലാരേഖാനിയമത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഒമാനിൽ നിന്നും തൊഴിൽവിസ റദ്ദാക്കുന്നവർക്ക് പുതിയ വിസയിൽ മടങ്ങിയെത്തുന്നതിന് എതിർപ്പില്ലാരേഖ നിർബന്ധമാണ്. പഴയ തൊഴിൽഉടമയിൽനിന്ന് എതിർപ്പില്ലാരേഖ ലഭിക്കാത്തപക്ഷം രണ്ട് വർഷത്തിന് ശേഷം മാത്രമാണ് പുതിയ വിസയിലോ സന്ദർശകവിസയിലോ ഒമാനിലേക്ക് തിരിച്ചെത്താൻ സാധിക്കുകയെന്നും പൊലീസ് അറിയിച്ചു
നിലവിലെ സ്േപാൺസർ എൻ.ഒ.സി നൽകുകയാണെങ്കിൽ പുതിയ സ്‌പോൺസറുടെ കീഴിൽ ജോലിചെയ്യാൻ വിസ ലഭിക്കുന്ന നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ആർ.ഒ.പി വ്യക്തമാക്കി. രാജ്യംവിട്ട് പോവുേമ്പാൾ സ്‌പോൺസറുടെ അറിേവാടെ വിമാനത്താവളം വിടുന്നതാണ് ഉത്തമം. വിസ റദ്ദാക്കാതിരിക്കുന്നാൽ ഒമാനിൽ വീണ്ടും പ്രവേശനം നിഷേധിക്കപ്പെടുന്നതിനൊപ്പം നിലവിലെ സ്േപാൺസർ വ്യാജപരാതികൾ നൽകാനും സാധ്യതയുണ്ട്.