- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശാലിന് പിന്തുണയുമായി വരലക്ഷ്മി; തെരുവു നായ്ക്കൾക്കെതിരെയുള്ള സമരത്തിൽ പങ്കെടുക്കാൻ ശരത്കുമാറിന്റെ മകൾ എത്തി
കേരളത്തിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നടൻ വിശാൽ നടത്തിയ നിരാഹാരസമരത്തിന് പിന്തുണയുമായി വരലക്ഷ്മിയും എത്തി. ചെന്നൈ വള്ളുവർക്കോട്ടത്ത് നടത്തിയ സമരപന്തലിൽ വിശാലിനൊപ്പം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി പങ്കെടുത്തത് ഗോസിപ്പുകോളങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. വിശാലും വരലക്ഷമിയും തമ്മിൽ പ്രണയത്തിലാണെന്നും, ഇ
കേരളത്തിൽ തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ നടൻ വിശാൽ നടത്തിയ നിരാഹാരസമരത്തിന് പിന്തുണയുമായി വരലക്ഷ്മിയും എത്തി. ചെന്നൈ വള്ളുവർക്കോട്ടത്ത് നടത്തിയ സമരപന്തലിൽ വിശാലിനൊപ്പം ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി പങ്കെടുത്തത് ഗോസിപ്പുകോളങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
വിശാലും വരലക്ഷമിയും തമ്മിൽ പ്രണയത്തിലാണെന്നും, ഇരുവരും വിവാഹം ഉടൻ ഉണ്ടാകുമെന്നുമുള്ള വാർത്തകൾ മുമ്പ് പല തവണ വാർത്തകളിൽ ഇടംനേടിയിരുന്നു. താനും വരലക്ഷമിയും സുഹൃത്തുക്കൾ മാത്രമാണെന്നും ഞങ്ങൾക്കിടയിൽ പ്രണയവും പ്രണയ തകർച്ചകളും ഇല്ലന്നും വിശാൽ പ്രതികരിച്ചിരുന്നു. കൂടാതെ വിശാലും വരലക്ഷ്മിയുടെ പിതാവായ ശരത് കുമാറും തമ്മിലുള്ള കൊമ്പുകോർക്കലും തമിഴകത്ത് പാട്ടാണ്്.
സമരത്തിൽ വിശാലിന് പിന്തുണയുമായി നിരവധി ആളുകൾ സമരവേദിയിൽ എത്തിയെങ്കിലും വരലക്ഷ്മിയുടെ പങ്കാളിത്തം ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.തെരുവുനായകൾക്കെതിരെ നടത്തുന്ന ക്രൂരതയ്‌ക്കെതിരെ ശബ്ദമുയർത്താനാണ് വിശാൽ സമരം നടത്തിയത്. നായയും ഭൂമിയിലെ ഒരംഗമാണ്. അതിനെ കൊല്ലാൻ ആർക്കും അവകാശമില്ല, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കൂ, കേരളത്തിൽ നായ്ക്കളെ കൊല്ലുന്നത് നിർത്തൂ. ഇതാണ് സമരത്തിന്റെ മുദ്രാവാക്യം.
വിശാലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അനവധി സംഘടനകളും രംഗത്തെത്തിയിരുന്നു.