- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടികർ സംഘത്തിലെ തമ്മിലടിയിൽ വിശാലിന് പരിക്ക്; കമൽഹാസന് അഭിനയമറിയില്ലെന്ന് ശരത് കുമാറും; തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനയിലെ ഭിന്നത തെരുവിലേക്ക്
ചെന്നൈ: തമിഴ് നാട്ടിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികർ സംഘം തെരഞ്ഞെടുപ്പിൽ സംഘർഷം. നടൻ വിശാലിന് പരുക്കേറ്റു. പോളിങ് ബുത്തിലാണ് സംഘർഷമുണ്ടായത്. വിശാൽ നേതൃത്വം നൽകുന്ന പാണ്ഡവർ അണിയും ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലും തമ്മിലാണ് മത്സരം. കൈകൾക്ക് പരിക്കേറ്റ വിശാലിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശരത്കുമാർ
ചെന്നൈ: തമിഴ് നാട്ടിലെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികർ സംഘം തെരഞ്ഞെടുപ്പിൽ സംഘർഷം. നടൻ വിശാലിന് പരുക്കേറ്റു. പോളിങ് ബുത്തിലാണ് സംഘർഷമുണ്ടായത്. വിശാൽ നേതൃത്വം നൽകുന്ന പാണ്ഡവർ അണിയും ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലും തമ്മിലാണ് മത്സരം.
കൈകൾക്ക് പരിക്കേറ്റ വിശാലിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശരത്കുമാർ നയിക്കുന്ന രാധാരവി വിഭാഗത്തിലെ ആളുകൾ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് വിശാൽ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. സംഘർഷത്തിൽ നടൻ വടിവേലുവിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടൊടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. നടി സംഗീത വോട്ടു ചെയ്യാനെത്തിയപ്പോളുണ്ടായ തരിക്കിനിടെയാണ് വിശാലിനെ കൈകാര്യം ചെയ്തത്.
മൈലാപ്പൂരിലെ സെന്റ് എബ്ബാസ് സ്‌കൂളിൽ കനത്ത പൊലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ സൂപ്പർ താരം രജനീകാന്ത് ഒരു വിഭാഗത്തിനും പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സംഘടനയുടെ പേര് തമിഴ്‌നാട് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ എന്ന് മാറ്റണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. വിജയ് ,അജിത് തുടങ്ങിയവരും ആർക്കും പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടില്ല. വിശാലുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ടെങ്കിലും വോട്ട് പിതാവ് നേതൃത്വം നൽകുന്ന പാനലിനായിരിക്കുമെന്ന് നടി വരലക്ഷ്മി ശരത്കുമാർ പറഞ്ഞു. കാർത്തി,ശിവകുമാർ,രാധാ മോഹൻ, കമൽഹാസൻ, ഗൗതമി,ഖുഷ്ബു,രാധിക ശരത്കുമാർ എന്നിവർ വോട്ട് ചെയ്ത് മടങ്ങി.
വിശാൽ നേതൃത്വം നൽകുന്ന പാണ്ഡവർ അണിയും ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലും തമ്മിലാണ് മത്സരം. നടികർ സംഘം ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് വിശാൽ മത്സരിക്കുന്നത്. നിലവിൽ പ്രസിഡന്റ് ആയ ശരത്കുമാർ നേതൃത്വം നൽകുന്നതാണ് എതിർമുന്നണി. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ താരങ്ങൾ തമ്മിൽ കടുത്ത ഭിന്നതയിലാണ്. വിശാൽ വിഭാഗത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച കമൽ ഹാസനെതിരെ ശരത് കുമാർ പരസ്യ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
കമൽഹാസൻ വലിയ നടനൊന്നും അല്ലെന്നാണ് ശരത്കുമാർ പറഞ്ഞത്. ഇംഗ്ലീഷ് സംസാരിക്കാൻ പോലും കമൽഹാസന് അറിയില്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തിരുന്നു. കമൽഹാസൻ വലിയ നടനൊന്നുമല്ലെന്നും കമലസഹാസന്റെ സംവിധായകർക്കൊപ്പം അഭിനയിച്ച മറ്റു നടന്മാർ ഇതിലും മികച്ച അംഗീകാരം നേടിയിട്ടുണ്ടെന്നും ശരത്കുമാർ പറഞ്ഞു. കമൽ ഒരിക്കൽ ഈ നാടു തന്നെ വിട്ടുപോകുമെന്ന് പറഞ്ഞയാളാണ്. ഒരിക്കലും അയാളാരു ധൈര്യവാനല്ല. ഗുരുവായി കാണുന്ന കെ.ബാലചന്ദറിന്റെ അന്ത്യചടങ്ങിൽ പോലും കമൽ എത്തിയില്ല. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് കാശ്‌കൊടുത്തു മേടിക്കാൻ പറ്റാത്തതുകൊണ്ടാണ് വരാത്തത്. ശരത്കുമാർ പറഞ്ഞു.
മാത്രമല്ല ഇംഗീഷ് സംസാരിക്കുന്നതിൽ കമൽഹാസന് പരിചയക്കുറവുണ്ടെന്നു പറഞ്ഞ താരം അദ്ദേഹത്തെ അവഹേളിക്കുന്ന തരത്തിൽ അനുകരിച്ച് കാട്ടാനും മടിച്ചില്ല.