- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരലക്ഷ്മിയുമായുള്ള വിവാഹം പ്രഖ്യാപിച്ച് വിശാൽ; നടികർ സംഘത്തിലെ ശത്രുവിന് മകളെ കൈപിടിച്ചു കൊടുക്കാൻ ശരത് കുമാർ എത്തുമോ? കോളിവുഡിലെ കല്ല്യാണ അഭ്യൂഹങ്ങൾ ഇങ്ങനെ
ചെന്നൈ: തമിഴ് സിനിമാ താരം വിശാൽ വിവാഹിതനാകുന്നു. തമിഴകത്തെ സുപ്രീം സ്റ്റാർ എന്നറിയപ്പെടുന്ന ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയാണ് വിശാലിന്റെ വധു. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് വിശാലും ശരത് കുമാറും കടുത്ത ശത്രുതയിലാണ്. ഏതായാലും ശത്രുത മറന്ന് വിശാലിന് തന്റെ മകളെ കൈപിടിച്ചു നൽകാൻ ശരത് കുമാർ തയ്യാറാകുമോ എന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്. നടികർ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ഈ വർഷം പൂർത്തിയാകുമെന്നും അതിന് ശേഷം തന്റെ ആദ്യത്തെ പണി വിവാഹം കഴിക്കുക എന്നതാണെന്നും വിശാൽ പറഞ്ഞു. രണ്ട് വർഷത്തിലേറെയായി വിശാൽ, വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ വധു വരലക്ഷ്മി ആയിരിക്കുമെന്ന് തമിഴ് സിനിമാ ലോകത്തിന് സംശയമില്ല. തമിഴ് സിനിമാ ലോകത്ത് വിശാൽ-ശരത് കുമാർ പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത സംഘടനയുടെ തെരഞ്ഞെടുപ്പിൽ സംഘർഷത്തിൽ കലാശിക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് വിശാലിനെയിരെ ശരത് കുമാർ അഴിമതി ആരോപണം ഉന്നയി
ചെന്നൈ: തമിഴ് സിനിമാ താരം വിശാൽ വിവാഹിതനാകുന്നു. തമിഴകത്തെ സുപ്രീം സ്റ്റാർ എന്നറിയപ്പെടുന്ന ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയാണ് വിശാലിന്റെ വധു. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് വിശാലും ശരത് കുമാറും കടുത്ത ശത്രുതയിലാണ്. ഏതായാലും ശത്രുത മറന്ന് വിശാലിന് തന്റെ മകളെ കൈപിടിച്ചു നൽകാൻ ശരത് കുമാർ തയ്യാറാകുമോ എന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്.
നടികർ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ഈ വർഷം പൂർത്തിയാകുമെന്നും അതിന് ശേഷം തന്റെ ആദ്യത്തെ പണി വിവാഹം കഴിക്കുക എന്നതാണെന്നും വിശാൽ പറഞ്ഞു. രണ്ട് വർഷത്തിലേറെയായി വിശാൽ, വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ വധു വരലക്ഷ്മി ആയിരിക്കുമെന്ന് തമിഴ് സിനിമാ ലോകത്തിന് സംശയമില്ല.
തമിഴ് സിനിമാ ലോകത്ത് വിശാൽ-ശരത് കുമാർ പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത സംഘടനയുടെ തെരഞ്ഞെടുപ്പിൽ സംഘർഷത്തിൽ കലാശിക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് വിശാലിനെയിരെ ശരത് കുമാർ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.