- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവിന്റേത് മികച്ച പ്രകടനമായിരുന്നു, തുടക്കക്കാരനെന്ന് തോന്നിയില്ല; താരപുത്രന് ആശംസകൾ നേർന്ന് നടൻ വിശാൽ
ചെന്നൈ: പ്രണവ് മോഹൻലാൽ ആദ്യമായി നായകവേഷത്തിലെത്തിയ 'ആദി' മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. തീയറ്ററിൽ എത്തും മുമ്പ് മലയാള സിനിമയിലെ കാരണവന്മാരുടെ അനുഗ്രഹം തേടിയിരുന്നു പ്രണവ്. മമ്മൂട്ടിയും ദുൽഖറും അടക്കമുള്ളവർ സിനിമയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തി. ഇപ്പോൾ സിനിമ കണ്ടവരും താരപുത്രനെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കയാണ്. പ്രണവിന് ആശംസകളുമായി തമിഴ് നടനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ വിശാലുമെത്തി. താരത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. തന്റെ അടുത്ത സുഹൃത്തായ സുചിത്രയുടെയും ലാലേട്ടന്റെയും മകൻ പ്രണവിന്റെ ആദ്യ ചിത്രം 'ആദി' കണ്ടെന്നും ഒരു തുടക്കക്കാരനെന്ന നിലയിൽ മികച്ച പ്രകടനമാണ് പ്രണവിന്റേതെന്നും പറഞ്ഞ വിശാൽ പ്രണവ് ഒരു തുടക്കക്കാരനാണെന്ന് തോന്നിച്ചില്ലെന്നും കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് വിശാൽ പ്രണവിന് ആശംസകൾ നേർന്നത്. അതേസമയം ചലച്ചിത്രലോകവും ആരാധകരും പ്രണവിന്റെ അരങ്ങേറ്റം ആഘോഷിക്കുമ്പോൾ ആർക്കും പിടിതരാതെ എല്ലാ തിരക്കുകളിൽ നിന്നും ഒ
ചെന്നൈ: പ്രണവ് മോഹൻലാൽ ആദ്യമായി നായകവേഷത്തിലെത്തിയ 'ആദി' മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. തീയറ്ററിൽ എത്തും മുമ്പ് മലയാള സിനിമയിലെ കാരണവന്മാരുടെ അനുഗ്രഹം തേടിയിരുന്നു പ്രണവ്. മമ്മൂട്ടിയും ദുൽഖറും അടക്കമുള്ളവർ സിനിമയെ പ്രോത്സാഹിപ്പിച്ച് രംഗത്തെത്തി. ഇപ്പോൾ സിനിമ കണ്ടവരും താരപുത്രനെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കയാണ്.
പ്രണവിന് ആശംസകളുമായി തമിഴ് നടനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ വിശാലുമെത്തി. താരത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. തന്റെ അടുത്ത സുഹൃത്തായ സുചിത്രയുടെയും ലാലേട്ടന്റെയും മകൻ പ്രണവിന്റെ ആദ്യ ചിത്രം 'ആദി' കണ്ടെന്നും ഒരു തുടക്കക്കാരനെന്ന നിലയിൽ മികച്ച പ്രകടനമാണ് പ്രണവിന്റേതെന്നും പറഞ്ഞ വിശാൽ പ്രണവ് ഒരു തുടക്കക്കാരനാണെന്ന് തോന്നിച്ചില്ലെന്നും കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് വിശാൽ പ്രണവിന് ആശംസകൾ നേർന്നത്.
അതേസമയം ചലച്ചിത്രലോകവും ആരാധകരും പ്രണവിന്റെ അരങ്ങേറ്റം ആഘോഷിക്കുമ്പോൾ ആർക്കും പിടിതരാതെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി പ്രണവ് ഹിമാലയം പര്യടനത്തിലാണ്. 300 തിയേറ്ററുകളിലായി റിലീസ് ചെയ്ത ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
Jus watched my bestest friend #suchilal n #Lalettan s supa talented son #PranavMohanlal s debut film #Aadhi. Slick film n brilliant performance as a newcomer.He Didn't look like one.all da best. Gb pic.twitter.com/LsEwgwwIOs
- Vishal (@VishalKOfficial) January 27, 2018



