- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശാൽ വരലക്ഷ്മി വിവാഹ വാർത്ത വീണ്ടും തമിഴകത്ത് ചുടുപിടിക്കുന്നു; വരലക്ഷ്മി തനിക്ക് വിലമതിക്കാനാവാത്ത സമ്പത്തെന്ന് നടൻ; ശരത് കുമാറുമായുള്ള നടന്റെ ശീതയുദ്ധം മുറുകുമോ?
ആക്ഷൻ സ്റ്റാർ വിശാലും സുപ്രീം സ്റ്റാർ ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുവരുടെയും പ്രണയകഥ കോളിവുഡിൽ കത്തിപ്പടരാൻ തുടങ്ങിയിട്ട് വർഷങ്ങളായതാണ്. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും പ്രണയവാർത്തയ്ക്ക് ചൂടേറുകയാണ്. വിശാൽ ശരത്ത് കുമാറിന്റെ മകൾ വരലക്ഷ്മിയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നാ
ആക്ഷൻ സ്റ്റാർ വിശാലും സുപ്രീം സ്റ്റാർ ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുവരുടെയും പ്രണയകഥ കോളിവുഡിൽ കത്തിപ്പടരാൻ തുടങ്ങിയിട്ട് വർഷങ്ങളായതാണ്. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും പ്രണയവാർത്തയ്ക്ക് ചൂടേറുകയാണ്.
വിശാൽ ശരത്ത് കുമാറിന്റെ മകൾ വരലക്ഷ്മിയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ട്്. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വരലക്ഷ്മിയെ പറ്റി നടന്റെ തുറന്ന് പറച്ചിലാണ് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചത്. അഭിമുഖത്തിൽ വരലക്ഷ്മിയെ കുറിച്ച് ചോദിച്ചപ്പോൾ, വരലക്ഷമി തനിക്ക് വിലമതിക്കാൻ കഴിയാത്ത സമ്പത്താണെന്നായിരുന്നു വിശാലിന്റെ പ്രതികരണം. അതേ സമയം നടൻ വ്യക്തമായ ഒരു മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയും ചെയ്തു. ഇതാണ് ഇപ്പോൾ ചൂടൻ ചർച്ചയ്ക്ക് വഴി തെളിച്ചത്.
എന്നാൽ ഈ പ്രണയവാർത്തകളും വിവാഹ വാർത്തയും പ്രചരിക്കുമ്പോഴും സിനിമാ ലോകം ഉറ്റുനോക്കുന്ന മറ്റൊരു പ്രശ്‌നമാണ് വരലക്ഷ്മിയുടെ പിതാവായ ശരത് കുമാറുമായുള്ള നടന്റെ പ്രശ്‌നങ്ങൾ. അടുത്തിടെ ശരത്ത് കുമാറും വിശാലും തമ്മിൽ താര സംഘടനയുടെ പേരിൽ ചെറിയ ഒരു ശീതയുദ്ധം നടന്നതാണ് ഇതിന് കാരണം.
നടികർ സംഘം മീറ്റിങ്ങിനൊക്കെ കൃത്യമായി പങ്കെടുക്കുന്ന നടൻ വിശാൽ, സംഘം തലവന്മാർക്ക് സ്ഥിരമായി പ്രശ്‌നങ്ങൾ സൃഷ്ടിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ധൈര്യത്തോടെ പല കാര്യങ്ങളും, മീറ്റിങ്ങിൽ അവതരിപ്പിക്കുന്ന വിശാൽ, പലരെയും പരസ്യമായി എതിർക്കുകയും ചെയ്യുന്നത് മറ്റുള്ളവരിൽ അസ്വാരസ്യം സൃഷ്ടിക്കുകയാണ്. നടികർ സംഘത്തിനു ഒരു പ്രത്യേക കെട്ടിടം നിർമ്മിക്കണമെന്നും വിശാൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതേത്തുടർന്ന്, നടികർ സംഘം തലവനായ ശരത് കുമാർ വിശാലിനെതിരെ ശക്തമായി രംഗത്തെത്തിയതും വാർത്തയായിരുന്നു. വിശാലിനെതിരെ ചീത്ത വിളിച്ചവരെ കുറിച്ച് പരാതിപ്പെട്ടപ്പോൾ പ്രസിഡന്റ് ശരത്ത് കുമാറ് പോലും തന്നെ ചതിച്ചെന്ന് നടൻ പറയുകയുണ്ടായി. ഇതിന്റെ പേരിലും ഇരുവരും വലിയ വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളുടെ ചൂടാറും മുമ്പേയുള്ള വിശാലിന്റെ മനസ് തുറക്കൽ ഏത് രീതിയിൽ പ്രതിഫലിക്കുമെന്നാണ് കോളിവുഡ് കാത്തിരിക്കുന്നത്.