മെൽബൺ: മോഡലിങ് രംഗത്ത് മറ്റ് പലരെയും പിന്നിലാക്കിക്കൊണ്ട് ഒരു മലയാളി യുവാവ് കളം കീഴടക്കി. എൻജീനീയറിങ് കഴിഞ്ഞ് അതിന്റെ മാസ്റ്റേഴ്‌സിന് വന്ന കാഞ്ഞിരപ്പള്ളി ചെമ്പൻകുളം വീട്ടിൽ മോഹൻ ഓസ് - കോമളം ദമ്പതികളുടെ മകനായ വിഷ്ണു ചെമ്പൻ കുളമാണ് ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവ രിച്ചത്. ഓസ്‌ടേലിയായിലെ പ്രമുഖ സൺഗ്ലാസസ് കമ്പനിയായ എയ്‌നയുടെ വിന്റർ സീസൺ ബ്രാൻഡ് അംബാസിഡറാന്നിപ്പോൾ വിഷ്ണു.

മെൽബണിൽ നിന്നും ഇറങ്ങുന്ന വൺ ലൈഫ് ഇന്റർ നാഷണൽ ക്ലോത്തിംഗിന്റെ മോഡലിംഗിലും വിഷ്ണു പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു.ബോഹ്മിയൻ ഓൺലൈൻ മാഗസിനിലും കുപിഡ് മില്ലി ഹെറി എന്ന പ്രശസ്തമായ ഹാറ്റിന്റെ പരസ്യത്തിലും സ്‌കാർ ലെറ്റോ ഷൂവിന്റെ പരസ്യത്തിലും വിഷ്ണു തന്റെ കഴിവ് തെളിയിച്ചു.

അന്നാ ബെർഗർ ഗാലറി ഫോട്ടോ ഗ്രാഫിയുടെ കീഴിലുള്ള പലകമ്പനികൾക്കായും വിഷ്ണു ഇതിനകം തന്നെ അഭിനയിച്ചുകഴിഞ്ഞു. മെൽബണിൽ ഉടൻ നടക്കുന്ന അന്താരാഷ്്‌മോഡ ലിങ് മൽസരമായ ഡോൺ ബെല്ലായിലെ മി. ആൻഡ് മിസ്. വേൾഡ് വൈഡിലും വിഷ്ണു മോഡ ലിങ് ചെയ്യുവാൻ തയ്യാറെടുക്കുന്നു.

മറ്റ് ധാരാളം രംഗത്ത് മോഡലിംഗിന് സൗകര്യം ഒരുങ്ങി വരുന്നതായി വിഷ്ണു പറഞ്ഞു. അടുത്ത നാളിൽ ഇറങ്ങുന്ന ശ്രീലങ്കൻ മ്യൂസിക്കൽ ആൽബത്തിലും വിഷ്ണു അഭിനയിക്കുന്നുണ്ട്.