വ്യത്യസ്തനാമൊരു അച്ഛനാണ് വിഷ്ണു ജയകുമാർ എന്ന യുവാവിന്റെ അച്ഛൻ. അല്ലെങ്കിൽ ഫേസ്‌ബുക്കിൽ മകനെ ട്രോളിയ യുവാവിന് ഈ അച്ഛൻ നേരിട്ടെത്തി മറുപടി കൊടുക്കുമോ? ഡിവൈഎഫ്ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജോയിൻ സെക്രട്ടറിയായ വിഷ്ണു ജയകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

'മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ' എന്ന സോഷ്യൽ മീഡിയ കാമ്പയിനിന്റെ ഭാഗമായി സ്വന്തം ഫോട്ടോയോടൊപ്പം 'മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ' എന്ന ടാഗ് ലൈനോടു കൂടി വിഷ്ണു ഫേസ്‌ബുക്ക് പ്രൊഫൈൽ ഫോട്ടോ അപ് ലോഡ് ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ വന്ന കമന്റുകളും പോസ്റ്റുകളുമാണ് ശ്രദ്ധനേടിയത്.

സുനിൽടുത്ത് ലാലു എന്ന വ്യക്തി 'പെണ്ണ് കെട്ടുന്ന നേരത്തറിയാം' എന്ന് ഫോട്ടേയ്ക്ക് താഴെ കമന്റ് ചെയ്തു. ഉടനെ വന്നു അതിനുള്ള മറുപടി. അതും വിഷ്ണുവിന്റെ അച്ഛന്റെ പക്കൽ നിന്ന് തന്നെ, എന്റെ മകന് പെണ്ണുകിട്ടാൻ ഒരു ജാതി മത സംഘടനകളുടെയും ഔദാര്യം ആവശ്യമില്ല എന്ന കിടിലൻ കമന്റുമായി സ്റ്റാറായി മാറിക്കഴിഞ്ഞിരിക്കുന്നു പിതാവ് ജയകുമാർ ടി.ജി.

'ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം' എന്ന തലക്കെട്ടോടു കൂടി വിഷ്ണു പുതിയ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്യുകയും ചെയ്തു. എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗമായിരുന്നു വിഷ്ണു.