- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തത്വമസി -വിഷു മഹോത്സവം ഏപ്രിൽ 15 ഞായറാഴ്ച ഒന്റാരിയോയിൽ
ലണ്ടൻ ഒന്റാറിയോ:തത്വമസി വിഷു മഹോത്സവം-2018 , ഏപ്രിൽ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ നടത്തപ്പെടും. വിപുലമായ രീതിയിൽ സമൃദ്ധമായി വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ലണ്ടനിലെ ചാർട്ടർ ക്രെസന്റിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഡിലൈറ്റ്‌സിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുക. കേരളത്തിന്റെ തനതായ വിഷു ആഘോഷങ്ങൾ അതെ രീതിയിൽപിൻതുടരുന്നതിന്നും,മികവ് പുലർത്തുന്നതിന്നും തത്വമസി കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ നടത്തപ്പെട്ട,ഓണം,സ്വാതന്ത്ര ദിന ആഘോഷങ്ങൾ,ആയുധ പൂജ,വിദ്യാരംഭം,ദീപാവലി,മണ്ഡലകാല മഹോത്സവം എന്നീ ആഘോഷപരിപാടികളിൽ എല്ലാം വൻപിച്ച ജനപിന്തുണ തത്വമസിക്കു ലഭിച്ചിട്ടുണ്ട്.വിഷു മഹോത്സവത്തിന് കഴിഞ്ഞ കാലങ്ങളിലേതു പോലെ അഞ്ഞൂറിൽ അധികം പേർക്കുള്ള സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു.പതിവിലും ഭംഗിയായി ഈതവണയും ആഘോഷങ്ങൾക്കു വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നതു. വിഷു ക്കണി ,വിഷു കൈനീട്ടം,വിഷു സദ്യ ഇവയ്ക്കു പുറമെ പ്രഗത്ഭർ ഒരുകൂന്ന ചെണ്ടമേളം ,തിരുവാതിര,മോഹിയാട്ടം,കുച്ചിപ്പിടി,ഭരത
ലണ്ടൻ ഒന്റാറിയോ:തത്വമസി വിഷു മഹോത്സവം-2018 , ഏപ്രിൽ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ നടത്തപ്പെടും. വിപുലമായ രീതിയിൽ സമൃദ്ധമായി വിഷു മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ലണ്ടനിലെ ചാർട്ടർ ക്രെസന്റിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഡിലൈറ്റ്‌സിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുക. കേരളത്തിന്റെ തനതായ വിഷു ആഘോഷങ്ങൾ അതെ രീതിയിൽപിൻതുടരുന്നതിന്നും,മികവ് പുലർത്തുന്നതിന്നും തത്വമസി കൂടുതൽ ശ്രദ്ധ ചെലുത്തുന്നു.
കഴിഞ്ഞ കാലങ്ങളിൽ നടത്തപ്പെട്ട,ഓണം,സ്വാതന്ത്ര ദിന ആഘോഷങ്ങൾ,ആയുധ പൂജ,വിദ്യാരംഭം,ദീപാവലി,മണ്ഡലകാല മഹോത്സവം എന്നീ ആഘോഷപരിപാടികളിൽ എല്ലാം വൻപിച്ച ജനപിന്തുണ തത്വമസിക്കു ലഭിച്ചിട്ടുണ്ട്.വിഷു മഹോത്സവത്തിന് കഴിഞ്ഞ കാലങ്ങളിലേതു പോലെ അഞ്ഞൂറിൽ അധികം പേർക്കുള്ള സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു.പതിവിലും ഭംഗിയായി ഈതവണയും ആഘോഷങ്ങൾക്കു വിപുലമായ സജ്ജീകരണങ്ങൾ ആണ് ഒരുക്കിയിരിക്കുന്നതു.
വിഷു ക്കണി ,വിഷു കൈനീട്ടം,വിഷു സദ്യ ഇവയ്ക്കു പുറമെ പ്രഗത്ഭർ ഒരുകൂന്ന ചെണ്ടമേളം ,തിരുവാതിര,മോഹിയാട്ടം,കുച്ചിപ്പിടി,ഭരതനാട്യം,ഗാനങ്ങൾ എന്നിവയും നൂപുര ഡാൻസ് അക്കാദമി ,വർണ്ണം ഡാൻസ് ഗ്രൂപ്പിന്റെ യും പ്രത്യേക നൃത്ത നൃത്യങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകും.നാല് പേരടങ്ങുന്ന കുടുംബത്തിന് $ 50 ,മുതിർന്നവർ $ 17 ,വിദ്യാർത്ഥികൾ $ 12 ,0 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് $10 എന്ന നിരക്കിൽ ആണ് ടിക്കറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നതു.ടിക്കറ്റുകൾ മുൻകൂട്ടി ലഭിക്കുന്നതിനായി ഗോപി മേനോൻ :226 927 7515 ,സോമൻ ശ്രീധരൻ: 647 894 3144 ,വിഷ്ണു പ്രസാദ്:647 708 9374 എന്ന നമ്പറിലോ,ഇമെയിൽ : tatvamasilondonontario@gmail.com -ലൊ ബന്ധപ്പെടേണ്ടത് ആണ്.