കുവൈറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് കൂട്ടായ്മയായ യു എഫ് എം എഫ് ബി ഫ്രണ്ട്സ് 'കർണികാരം 2017' വിഷു ആഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ  സാം പൈനമൂട് ഉത്ഘാടനം നിർവഹിച്ചു. പ്രോഗാം കമ്മിറ്റി കൺവീനർ . അനൂപ് ബേബി ജോൺ സ്വാഗതവും . സുഭാഷ് മാറഞ്ചേരി നന്ദിയും പറഞ്ഞു.

യു.എഫ്.എം ഒഫീഷ്യൽ വെബ്സൈറ്റ് ആയ യു എഫ് എം എഫ് ബി ഓൺലൈൻ.കോം, ഓൺലൈൻ എഫ് എം റെയിൻബോ റേഡിയോ എന്നിവ യഥാക്രമം ലൂസിയ വില്ല്യംസ്, മനോജ് മാവേലിക്കര എന്നിവർ പ്രകാശനം ചെയ്തു.സത്താർ കുന്നിൽ അധ്യക്ഷനായ ചടങ്ങിൽ ഗാനഭൂഷണം ജയദേവി ടീച്ചറെ ആദരിച്ചു.

കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വിഭവ സമൃദ്ധമായ വിഷുസദ്യക്കൊപ്പം ഭരതനാട്യം , കച്ചേരി , ഹൽവാസ് കുവൈറ്റ് അവതരിപ്പിച്ച ഗാനമേള. ഫ്‌ലവെർസ് ടിവി കോമഡി മിമിക്‌സ് ഫെയിം ഇബ്രാഹിം പത്തനതിട്ടയുടെ നേതൃത്വത്തിൽ നടന്ന മിമിക്‌സ് പരേഡ് എന്നിവ ചടങ്ങിനു മോടി കൂട്ടി.ദീപക് കൊച്ചിൻ, ജോസ് ജേക്കബ്, നിരഞ്ജൻ തംബുരു, ഹബീബ് കാക്കൂർ, ടോം തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.