- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിയെ ഇറക്കി വിഷു പിടിക്കാൻ ഏഷ്യാനെറ്റ്; ഇളയ ദളപതിയെയും ജോപ്പനേയും കാട്ടാൻ സൂര്യ; ഹൃതിക്റോഷനുമായി മഴവിൽ മനോരമ; പ്രീമിയറുകളും പരിപാടികളുമായി ചാനൽ ലോകം ഒരുങ്ങുന്നു
മലയാളത്തിലെ ആദ്യ നൂറ്റിയമ്പതു കോടി ചിത്രം എന്ന വിശേഷണത്തോടെയാണ് പുലിമുരുകൻ ഏഷ്യാനെറ്റ് മിനിസ്‌ക്രീനിൽ എത്തിക്കുന്നത്. തീയറ്ററുകളിൽ തകർത്തോടിയ പുലിമുരുകൻ തന്നെയാണ് വിഷു ഈസ്റ്റർ ചിത്രങ്ങളിലെ ഹൈലൈറ്റ്. വിഷു ദിനത്തിൽ രാത്രി ഏഴുമണിക്കാണ് പുലിമുരുകന്റെ സംപ്രേഷണം. പുലിമുരുകൻ കൂടാതെ സ്വർണ്ണകടുവയും പ്രീമിയറായി ഏഷ്യനെറ്റ് പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങൾ കൂടാതെ ഒപ്പം,അടികപ്യാരെ കൂട്ടമണി, 2കൺട്രീസ്, ജനതാഗാരേജ്, മരിഭൂമിയിലെ ആന, ഊഴം എന്നിവയാണ് ഏഷ്യനെറ്റിന്റെ മറ്റ് വിഷു ഈസ്റ്റർ ചിത്രങ്ങൾ. പുലിമുരുകൻ എഫക്ടിൽ നിന്ന് രക്ഷപ്പെടാൻ സൂര്യാ ടിവി എത്തിക്കുന്നത് തമിഴ് ചിത്രം ഭൈരവയാണ്. പുലിമുരുകൻ സംപ്രേഷണം ചെയ്യുന്ന അതേ സമയത്താണ് ഭൈരവയും എത്തുന്നത്. മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ, ദിലീപിന്റെ വെൽക്കെ ടു സെൻട്രൽ ജയിൽ എന്നിവയാണ് സൂര്യാ ടിവിയുടെ പ്രീമിയറുകൾ. കൊച്ചവ്വാ പൊലോ അയ്യപ്പ കൊയ്‌ലോയും സൂര്യ വിഷു ദിനത്തിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. നടൻ ദിലീപുമായുളഅള ഇന്റർവ്യൂവും വിഷു ദിനത്തിൽ സൂര്യയിൽ എത്തുന്നു
മലയാളത്തിലെ ആദ്യ നൂറ്റിയമ്പതു കോടി ചിത്രം എന്ന വിശേഷണത്തോടെയാണ് പുലിമുരുകൻ ഏഷ്യാനെറ്റ് മിനിസ്‌ക്രീനിൽ എത്തിക്കുന്നത്. തീയറ്ററുകളിൽ തകർത്തോടിയ പുലിമുരുകൻ തന്നെയാണ് വിഷു ഈസ്റ്റർ ചിത്രങ്ങളിലെ ഹൈലൈറ്റ്. വിഷു ദിനത്തിൽ രാത്രി ഏഴുമണിക്കാണ് പുലിമുരുകന്റെ സംപ്രേഷണം.
പുലിമുരുകൻ കൂടാതെ സ്വർണ്ണകടുവയും പ്രീമിയറായി ഏഷ്യനെറ്റ് പ്രേക്ഷകരിൽ എത്തിക്കുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങൾ കൂടാതെ ഒപ്പം,അടികപ്യാരെ കൂട്ടമണി, 2കൺട്രീസ്, ജനതാഗാരേജ്, മരിഭൂമിയിലെ ആന, ഊഴം എന്നിവയാണ് ഏഷ്യനെറ്റിന്റെ മറ്റ് വിഷു ഈസ്റ്റർ ചിത്രങ്ങൾ.
പുലിമുരുകൻ എഫക്ടിൽ നിന്ന് രക്ഷപ്പെടാൻ സൂര്യാ ടിവി എത്തിക്കുന്നത് തമിഴ് ചിത്രം ഭൈരവയാണ്. പുലിമുരുകൻ സംപ്രേഷണം ചെയ്യുന്ന അതേ സമയത്താണ് ഭൈരവയും എത്തുന്നത്. മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ, ദിലീപിന്റെ വെൽക്കെ ടു സെൻട്രൽ ജയിൽ എന്നിവയാണ് സൂര്യാ ടിവിയുടെ പ്രീമിയറുകൾ.
കൊച്ചവ്വാ പൊലോ അയ്യപ്പ കൊയ്‌ലോയും സൂര്യ വിഷു ദിനത്തിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. നടൻ ദിലീപുമായുളഅള ഇന്റർവ്യൂവും വിഷു ദിനത്തിൽ സൂര്യയിൽ എത്തുന്നുണ്ട്. വിവാദങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ദിലീപ് തുറന്നു പറയുന്നു വെന്നാണ് ചാനൽ പരസ്യം ചെയ്യുന്നത്.
യുവാക്കൾ നായകരാകുന്ന ചിത്രങ്ങളാണ് മഴവിൽ മനോരമയുടെ വിഷു സ്‌പെഷ്യൽ. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനാണ് വിഷു ദിനത്തിലെ മഴവില്ലിന്റെ സമ്മാനം. ആനന്ദം, കിസ്മത് തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളും മഴവിലിന്റെ വിഷു ഈസ്റ്റർ ലിസ്റ്റിലുണ്ട്. ഇത്കൂടാതെ പാപനാസം,ഇരുമുഖൻ തുടങ്ങിയ ഹിറ്റ് തമിഴ് ചിത്രങ്ങളും. ഒപ്പമാണ് കൈരളിയുടെ വിഷു ചിത്രം.