ലീമെറിക്: മൺസ്റ്റർ പ്രദേശത്ത് താമസിക്കുന്ന മലയാളികളുടെ സംഘടനയായ മൈക്ക നടത്തുന്ന ഈസ്റ്റർ  വിഷു ആഘോഷങ്ങൾ ഇന്ന് (ശനിയാഴ്ച) ന്യൂപോർട്ടിലെ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും.

വിവിധ കലാപരിപാടികൾ, വ്യത്യസ്തതയാർന്ന പ്രോഗ്രാമുകൾ, മലയാളികളുടെ കൂട്ടായ്മയെ മുൻനിർത്തിയുള്ള ആഘോഷ പരിപാടികൾ എന്നിവയ്‌ക്കൊപ്പം ഡിന്നറും ഉണ്ടായിരിക്കുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു. മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മൈക്ക ഈ പ്രദേശത്തെ മലയാളികളുടെ ഒരുമയുടെ പ്രതീകമായി ഏക സംഘടന എന്ന ആശയത്തിൽ വളരുന്ന പ്രസ്ഥാനമാണ്.

അടുത്ത തലമുറയ്ക്ക് വഴികാട്ടുന്ന ഇത്തരം ആഘോഷവേളകളിൽ ഈ പ്രദേശത്തെ മലയാളികൾ ഒന്നിച്ച് ചേരുന്നത് അഭികാമ്യവും വരും തലമുറകളിലേയ്ക്ക് തങ്ങളുടെ സംസ്‌കാരവും അതിന്റെ നേട്ടങ്ങളും സൗഹൃദങ്ങളും പകർന്ന് കൊടുക്കുന്നതിന്റെ ഭാഗമായാണ് എല്ലാ മലയാളികളും മൈക്കയുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത്.