കൊച്ചി: വിഷുവിന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ച മൂന്ന് ചിത്രങ്ങളുടെ റിലീസിങ് നീട്ടിവെച്ചു. പൃഥ്വിരാജ് നായകനായി എത്തുന്ന രണം ടൊവിനോ തോമസ് നായകനാവുന്ന തീവണ്ടി അൽഫോൻസ് പുത്രൻ നിർമ്മിക്കുന്ന തൊബാമ എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റി വെച്ചത്.

വിഷുവിന് ഒരാഴ്ച മുന്പു തന്നെ റിലീസ് മാറ്റിയ വിവരം അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളാണ് റിലീസ് മാറ്റിവെച്ചിരിക്കുന്നത്. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായി അമേരിക്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫെല്ലിനിയാണ് തീവണ്ടി സംവിധാനം ചെയ്യുന്നത്. തൊബാമ സംവിധാനം ചെയ്തിരിക്കുന്നത് മൊഹ്സിൻ കാസിമാണ്.

പൃഥ്വിരാജിനേയും റഹ്മാനേയും നായകന്മാരാക്കി പുതുമുഖ സംവിധായകൻ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രണംഇഷ തൽവാറാണ് നായിക. തിരക്കഥയും നിർമൽ തന്നെയാണ് നിർവഹിച്ചരിക്കുന്നത്. ക്വീനിന് ശേഷം ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. ശ്യാമ പ്രസാദിന്റെ ഇവിടെയിലൂടെയാണ് നിർമൽ മലയാള സിനിമയിലേക്കെത്തുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടി ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്നു. തീവണ്ടി രാഷ്ട്രീയ ആക്ഷേപ ഹാസ്യ രൂപത്തിലുള്ളൊരു ചിത്രമായിരിക്കും. തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നേരം , പ്രേമം എന്നീ ചിത്രങ്ങളുടെ സംവിധായകൻ അൽഫോൻസ് പുത്രൻ നിർമ്മിക്കുന്ന ചിത്രമാണ് . 'തൊബാമ ' നവാഗതനായ മോഹസിൻ കാസിം സംവിധാനം ചെയുന്ന ചിത്രത്തിൽ ഷിജു വിത്സൺ , കൃഷ്ണ ശങ്കർ , ഷറഫുദ്ധീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ

അതേ സമയം ദിലീപിന്റെ കമ്മാരസംഭവമാണ് വിഷുവിന് വമ്പൻ റിലീസായി എത്തുന്നത്. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്യുന്നത്.