അമൃതപുരി: അമൃതാനന്ദമയി മഠം യുവജനസംഘടനയായ യുവധർമ്മധാരയുടെ (അയുദ്ധ്)നേതൃത്വത്തിൽ അമൃതപുരികാമ്പസിൽ വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും നാട്ടുകാർക്കും ഗുണമേന്മയുള്ള തൈകളും വിത്തുകളും നൽകി കൊണ്ട്തുടർച്ചയായ മൂന്നാംവർഷവും വിഷുത്തൈനീട്ടം പരിപാടി (വിഷുക്കൈനീട്ടത്തിനു പകരം തൈകൾ വിതരണം ചെയ്യുന്നു)സംഘടിപ്പിച്ചു.

പരമ്പരാഗത വിത്തുകൾ അന്യം നിന്നു പോയ ഈ കാലഘട്ടത്തിൽ വിളവെടുപ്പിനു ശേഷം പുനരുപയോഗത്തിനു പറ്റിയ വിത്തുകൾശേഖരിച്ച് മുളപ്പിച്ചാണ് ഇവിടെ വിതരണം ചെയ്തത്. ജൈവകൃഷിയുടെ പ്രാധാന്യം യുവജനങ്ങളെയുംനാട്ടുകാരെയും ബോധ്യപ്പെടുത്താനും കൃഷിയെ പുനരുജ്ജീവിപ്പിക്കാനും ഒരോ വീട്ടിലും വിഷരഹിതമായ പച്ചക്കറികൾ
ഉല്പാദിപ്പിക്കുക എന്നലക്ഷ്യം സക്ഷാത്കരിക്കാനുമാണ് സാമൂഹ്യപ്രതിബദ്ധതയിലൂന്നി നിന്നു കൊണ്ട് ഇത്തരം വേറിട്ടൊരു

വിഷുക്കൈനീട്ടം അമൃത അയുദ്ധ് ഒരുക്കിയത്.ഇതിന്റെ ഭാഗമായി വിഷുദിനത്തിൽ അയുദ്ധിന്റെ നേതൃത്വത്തിൽ ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രം,ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രം എന്നിവടങ്ങളിൽ നടത്തിയ വിഷുത്തൈനീട്ട
വിതരണ ചടങ്ങിൽ അയ്യായിരത്തില്പരം വൃക്ഷത്തൈകളും നാടൻ പച്ചക്കറി വിത്തുകളും ക്ഷേത്രദർശനം കഴിഞ്ഞു പോകുന്നഭക്തജനങ്ങൾക്ക് രാവിലെ 6 മുതൽ 9 വരെ വിതരണം ചെയ്തു.

ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അയുദ്ധും ഹരിപ്പാട് അനുഷ്ഠാനം ക്ഷേത്ര കലാസാംസ്‌കാരിക സമിതിയുംസംയുക്തമായാണ് വിഷുത്തൈനീട്ട വിതരണം നടത്തിയത്.വിഷുക്കൈനീട്ടത്തോടൊപ്പം ഫല വൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും തൈകൾ കൂടി സമ്മാനിച്ചു കൊണ്ട് പ്രകൃതിസ്‌നേഹത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും സന്ദേശം വരും തലമുറയ്ക്ക് പകർന്ന് നല്കുന്ന രീതിയിൽ വിഷുആഘോഷിക്കണമെന്ന ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദ്ദേശം അനുസരിച്ചാണ് മൂന്നുവർഷങ്ങൾക്ക് മുൻപ്‌വിഷുത്തൈനീട്ടം പരിപാടിക്ക് തുടക്കമായത്.