കൊച്ചി: മാതാ അമ്യതാനന്ദമയി വിഭാവനം ചെയ്ത 'വിഷുക്കൈനീട്ടം വ്യക്ഷത്തൈനീട്ടം'പദ്ധതി ലോകത്തിനു പുതിയ  മാതൃകയാണെന്നു എക്‌സൈസ് വകുപ്പു മന്ത്രി കെ.ബാബു പറഞ്ഞു. മാതാ അമ്യതാനന്ദമയി ദേവി വിഭാവനം ചെയ്ത 'വിഷുക്കൈനീട്ടം വ്യക്ഷത്തൈനീട്ടം' പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.ബാബു സിനിമാതാരം സീമ. ജി.നായർക്കു വ്യക്ഷത്തൈ നൽകികൊണ്ടു പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു.

അമ്യതാനന്ദമയി മഠം സാമൂഹ്യ ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെന്നപോലെ പരിസ്ഥിതി പ്രവർത്തനങ്ങളിലും സജീവമായി ശ്രദ്ധ ചെലുത്തുന്നതിലും സർക്കാരിനു വളരെയധികം സന്തോഷമുണ്ടെന്നു മന്ത്രി പറഞ്ഞു ഇന്നു നമ്മൾ പ്രകൃതിയെ സംരക്ഷിക്കുന്നതിനു പകരം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ മാരകഫലം നമ്മൾ ഇന്നു അനുഭവിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയോടു ഇണങ്ങിച്ചേർന്നു ഭൂമി്ക്കു കുട പിടിക്കുന്ന പരിശ്രമം നാം ഓരോ വീട്ടുമുറ്റത്തും ചെയ്യേണ്ടതാണ്.  പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾ ചെയ്യാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്. മാതാ അമ്യതാനന്ദമയി  തുടങ്ങിയ 'അമലഭാരതം' പദ്ധതി ഇതിനു ഉദാഹരണമാണെന്നും ആയിരക്കണക്കിനു അമ്യത യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, മറ്റു സേവന പ്രവർത്തകർ ഇപ്പോഴും നടത്തികൊണ്ടിരിക്കുന്ന അമലഭാരതം പ്രവർത്തനം വളരെ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

സ്വാമി അനഘാമ്യത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. എംഎൽഎ ഹൈബി ഈഡൻ അദ്ധ്യക്ഷത വഹിച്ചു, അമ്യതാനന്ദമയി മഠം പ്രകൃതി സം രക്ഷണം ജീവിതചര്യയാക്കണെമെന്നു പഠിപ്പിക്കുകയാണ് വിഷുത്തൈനീട്ടത്തിലൂടെ ചെയ്യുന്നത്. ജീവിതശൈലീരോഗങ്ങളെ ചെറുക്കാൻ ഒരു പരിധിവരെ  ഈ പരിപാടിക്കു കഴിയുമെന്നു ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു
ചലച്ചിത്രതാരം സീമ.ജി.നായർ, ബിജെപി ദേശീയ സമിതി അംഗം പി. കെ.ക്യഷ്ണദാസ്, ല്പസജികുമാർ, കൗൺസിലർ മഹേഷ്, ഡോ:കെ.എൻ.ഉണ്ണി, ഡോ:ബാലഗോപാലവർമ്മ  എന്നിവർ ചടങ്ങിൽ സംസാരിച്ചു.