- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമൽഹാസൻ ചിത്രം വിശ്വരൂപം 2 വിന് കത്രീകപ്പൂട്ടുമായി സെൻസർ ബോർഡ്; ചിത്രത്തിലെ 17 ഓളം രംഗങ്ങൾ വെട്ടിമാറ്റാൻ നിർദ്ദേശം
കമൽഹാസന്റെ സംവിധാനത്തിലൊരുങ്ങുന്ന വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന് സെൻസർ ബോർഡിന്റെ കത്രികപ്പൂട്ട്. 17 രംഗങ്ങൾ ഒഴിവാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദ്ദേശിച്ചതായാണ് റിപ്പോർ്ട്ട്. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശത്തോടെയാണ് യു എ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ സെൻസർ ബോർഡിന്റെ നിർദ്ദേശത്തോട് കമൽഹാസനോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കമൽഹാസന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. കമൽഹാസൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 2013 ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2 എത്തുക. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു സ്‌പൈ ത്രില്ലർ ചിത്രമായിരുന്നു അത്. കമൽ തന്നെയാണ് ചിത്രത്തിലെ നായകൻ.. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിന്റെ മറവിൽ ചിത്രം മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതായി ആരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകൾ വിശ്വരൂപത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആദ്യ ചിത്രം ശക്തമായ എതിർപ്പിനെ
കമൽഹാസന്റെ സംവിധാനത്തിലൊരുങ്ങുന്ന വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന് സെൻസർ ബോർഡിന്റെ കത്രികപ്പൂട്ട്. 17 രംഗങ്ങൾ ഒഴിവാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദ്ദേശിച്ചതായാണ് റിപ്പോർ്ട്ട്. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശത്തോടെയാണ് യു എ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ സെൻസർ ബോർഡിന്റെ നിർദ്ദേശത്തോട് കമൽഹാസനോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കമൽഹാസന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. കമൽഹാസൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 2013 ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2 എത്തുക. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു സ്‌പൈ ത്രില്ലർ ചിത്രമായിരുന്നു അത്. കമൽ തന്നെയാണ് ചിത്രത്തിലെ നായകൻ..
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിന്റെ മറവിൽ ചിത്രം മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതായി ആരോപിച്ച് തമിഴ്‌നാട്ടിലെ ചില സംഘടനകൾ വിശ്വരൂപത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആദ്യ ചിത്രം ശക്തമായ എതിർപ്പിനെത്തുടർന്ന് തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ പ്രദർശനാനുമതി രണ്ടാഴ്‌ച്ചത്തേക്ക് തടഞ്ഞിരുന്നു. തന്റെ ചിത്രത്തിനെതിരായ നീക്കം ഭീകരവാദമാണെന്ന് കമൽ മുമ്പ് പ്രതികരിച്ചിരുന്നു. അന്ന് 5 ഭാഗങ്ങളിൽ തിരുത്തൽ വരുത്തിയാണ് വിശ്വരൂപം തീയേറ്ററുകളിലെത്തിയത്.