- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം നസീർ നയിക്കുന്ന മെഗാ സ്‌റ്റേജ് ഷോ 'വിഷൻ 2014 ഒമ്പതിന് കൊളോണിൽ
കൊളോൺ: ശബ്ദാനുകരണ കലയിലെ മുടിചൂടാമന്നനും സിനിമാ താരവുമായ കോട്ടയം നസീർ നയിക്കുന്ന മെഗാ സ്‌റ്റേജ് ഷോ 'വിഷൻ 2014 കൊളോണിൽ നവംബർ ഒമ്പതിന് അരങ്ങേറും. കോട്ടയം നസീറിനെ കൂടാതെ നടി അർച്ചന കവി, മിമിക്രി ആർട്ടിസ്റ്റ് രാജാ സാഹിബ്, സിറാജ് പയ്യോളി (കോഴിക്കോട് സിറാജ്), പിന്നണി ഗായികരായ സയനോര, ഫ്രാങ്കോ, വിപിൻ സേവ്യർ, പ്രശസ്ത നർത്തകനും കോറിയോഗ്രാഫറുമായ
കൊളോൺ: ശബ്ദാനുകരണ കലയിലെ മുടിചൂടാമന്നനും സിനിമാ താരവുമായ കോട്ടയം നസീർ നയിക്കുന്ന മെഗാ സ്‌റ്റേജ് ഷോ 'വിഷൻ 2014 കൊളോണിൽ നവംബർ ഒമ്പതിന് അരങ്ങേറും. കോട്ടയം നസീറിനെ കൂടാതെ നടി അർച്ചന കവി, മിമിക്രി ആർട്ടിസ്റ്റ് രാജാ സാഹിബ്, സിറാജ് പയ്യോളി (കോഴിക്കോട് സിറാജ്), പിന്നണി ഗായികരായ സയനോര, ഫ്രാങ്കോ, വിപിൻ സേവ്യർ, പ്രശസ്ത നർത്തകനും കോറിയോഗ്രാഫറുമായ ജോർജ് ജേക്കബുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രോഗ്രാമിന്റെ ഡയറക്ടർ ബിജു എംപിയും, കോർഡിനേറ്റർ ഘോഷ് അഞ്ചേരിലുമാണ്. ഉച്ചകഴിഞ്ഞ് മൂന്നിന് കൊളോൺ പോർസിലെ റാറ്റ്ഹൗസ് ഓഡിറ്റോറിയത്തിലാണ് വിഷൻ 2014 അരങ്ങേറുന്നത്.
ഒരു വർഷമായി ജർമനിയിൽ വെള്ളിത്തിരയിലൂടെ സിനിമാ ആസ്വാദനം സാധ്യമാക്കിയ ഇന്ത്യൻവുഡിന്റെ ബാനറിൽ വേദിയിലെത്തുന്ന മെഗസ്സ്‌റ്റേജ് ഷോയിലേയ്ക്ക് ഏവരേയും സംഘാടകർ ഹൃദയപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.'വിഷൻ 2014 നേരിട്ടാസ്വദിക്കാൻ സംഘാടകർ സീറ്റുകളുടെ റിസർവേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഗോൾഡ് റോ : മുതിർന്നവർക്കും 12 വയസിന് മുകളിലുള്ളവർക്കും 25 യൂറോയും, 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 20 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. സിൽവർ റോ : മുതിർന്നവർക്കും 12 വയസിന് മുകളിലുള്ളവർക്കും 15 യൂറോയും, 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് 10 യൂറോയും. ആറുവയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണെങ്കിലും സീറ്റുകൾ ലഭിക്കില്ല.
Venue: (Rathaussal Porz, Friedrich-Ebert-Ufer 64-70, 51143 Cologne)
ടിക്കറ്റ് റിസർവേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
ജേമി കുറിയാക്കോസ്
INDIENWOOD
Tel: 0049-228-85427392 <tel:0049-228-85427392>
Fax:0049-228-85427430 <tel:0049-228-85427430>
Mobil: 0049-1759980330 <tel:0049-1759980330>