- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ മലയാളികൾക്ക് കാഴ്ചയുടെ വർണവിസ്മയം തീർത്ത് വിഷൻ 2014 മെഗാഷോയ്ക്ക് സമാപനം
വിയന്ന: മലയാളി വിഷന്റെ ബാനറിൽ യൂറോപ്പിലെ മലയാളി സമൂഹത്തിന് കാഴ്ചയുടെ വർണ്ണവിസ്മയം വിരിയിച്ച് യുറോപ്പിലെ അഞ്ചു രാജ്യങ്ങളിൽ അരങ്ങേറിയ വിഷൻ 2014 മെഗാഷോയ്ക്ക് മികച്ച പ്രതികരണത്തോടെ തിരശീല വീണു. അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ഓസ്ട്രിയ, ജർമനി എന്നീ രാജ്യങ്ങളാണ് വിഷൻ 2014ന് വേദിയായത്. നിറഞ്ഞ സദസ്സുകളിൽ വേദിയുണർത്തിയ വിഷൻ 2014 അവസാനിക്കുമ്
വിയന്ന: മലയാളി വിഷന്റെ ബാനറിൽ യൂറോപ്പിലെ മലയാളി സമൂഹത്തിന് കാഴ്ചയുടെ വർണ്ണവിസ്മയം വിരിയിച്ച് യുറോപ്പിലെ അഞ്ചു രാജ്യങ്ങളിൽ അരങ്ങേറിയ വിഷൻ 2014 മെഗാഷോയ്ക്ക് മികച്ച പ്രതികരണത്തോടെ തിരശീല വീണു. അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ഓസ്ട്രിയ, ജർമനി എന്നീ രാജ്യങ്ങളാണ് വിഷൻ 2014ന് വേദിയായത്. നിറഞ്ഞ സദസ്സുകളിൽ വേദിയുണർത്തിയ വിഷൻ 2014 അവസാനിക്കുമ്പോൾ എക്കാലത്തെയും മികവുറ്റ സ്‌റ്റേജ് ഷോയ്ക്കാണ് യുറോപ്യൻ മലയാളികൾ സാക്ഷികളായത്.
വർഷങ്ങൾക്ക് ശേഷമാണ് യൂറോപ്പിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരെ അണിനിരത്തി ഇത്തരത്തിൽ ഒരു സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. മാദ്ധ്യമ ലോകത്ത് നിന്നും ജോൺ ബ്രിട്ടാസ്, സംസ്ഥാന ടൂറിസം മന്ത്രി എ.പി അനിൽകുമാർ, യുറോപ്പിലെ രാഷ്ട്രിയ, സാമൂഹ്യ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, മലയാളി സംഘടനാ പ്രതിനിധികൾ, അയൽ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ, മുത്തൂറ്റ് ഗ്ലോബലിന് വേണ്ടി ജനറൽ മാനേജർ ബിജിമോൻ കെ.ആർ, യുകെയിൽ നിന്നുള്ള ബോബി വർഗീസ്, ലോക്കൽ സ്‌പോൺസർമാർ തുടങ്ങിയ വിശിഷ്ട വ്യക്തികളും വിഷൻ 2014ന്റെ വിവിധ വേദികളിൽ സന്നിഹിതരായിരുന്നു.
മലയാളചലച്ചിത്ര ലോകത്തെ പ്രതിഭകളായ അർച്ചന കവി, കോട്ടയം നസീർ, ഫ്രാങ്കോ, സയനോര, സിറാജ് പയ്യോളി, വിപിൻ സേവിയർ, രാജ സാഹിബ്, ജോർജ് ജേക്കബ് തുടങ്ങിയ പ്രശസ്ത കലക്കാരന്മാരാണ് വിഷൻ 2014ന്റെ വേദിയെ അവിസ്മരണീയമാക്കിയത്. അതേസമയം, വിയന്നയിലും സൂറിച്ചിലും റോമിലും രണ്ടാം തലമുറയിൽ നിന്നുള്ള മലയാളി നർത്തകരും വിഷൻ 2014 ന്റെ വേദിയിൽ നൃത്തവിസ്മയം തീർത്തു. കണ്ണിന് കുളിർമ്മ പകർന്ന നൃത്തപ്രകടനങ്ങളും കാതുകളിൽ വസന്തം വിരിയിച്ച സംഗീതവും, ഓർമ്മയിൽ ചിരിപടർത്തുന്ന ഹാസ്യരസകൂട്ടുകളുമായി മലയാള ചലച്ചിത്ര ലോകത്തെ പ്രതിഭകൾ യൂറോപ്പിന് സമ്മാനിച്ചത് ആസ്വാദനകലയുടെ എക്കാലത്തെയും മികച്ച നവ്യാനുഭവമാണ്.
ഹാസ്യരസകൂട്ടുകളുമായി കോട്ടയം നസീറും രാജാസാഹിബും, ഫിഗർ മോർഫിങ് കൊണ്ട് അത്ഭുതം സൃഷ്ടിച്ച സിറാജ് പയ്യോളിയും, നൃത്തവിസമയം തീർത്ത് നടി അർച്ചനാ കവിയും, കോറിയോഗ്രാഫർ ജോർജ് ജേക്കബും, ഹൃദയത്തെ തട്ടിയുണർത്തുന്ന ഗാനങ്ങളുമായി ഫ്രാങ്കോയും സയനോരയും വിപിൻ സേവ്യറുമെല്ലാം വേദിയിലെത്തിയപ്പോൾ വിഷൻ 2014ന്റെ വേദികള ആവേശത്താൽ ഇളകിമറിഞ്ഞു. ആവേശം ഒട്ടും ചോരാതെ അലയടിച്ച പ്രകടനങ്ങൾ കാണികളെ പല അവസരങ്ങളിലും ഇരിപ്പടങ്ങളിൽ നിന്ന് സ്‌റ്റേജിലേക്ക് ആനയിച്ചു. യുറോപ്പിലെ രണ്ടാം തലമുറയിൽ നിന്നുള്ള പെൺകുട്ടികൾ അണിനിരന്ന നൃത്തരംഗങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി.
വിഷൻ 2014 യുറോപ്പിൽ അവതരിപ്പിച്ചത് ബിജു കാരിയിൽ മാനേജിങ് ഡയറക്ടറായ യുകെയിൽ നിന്നുള്ള ഫസ്റ്റ് റിങ് ഗ്ലോബൽ ഓൺലൈൻ ട്യുഷനാണ്. സ്‌റ്റേജ് ഷോയുടെ സ്‌പോൺസർമാരായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവ്വലറി സ്ഥാപനങ്ങളുടെ ചെയർമാനായ ബോബി ചെമ്മണ്ണൂരൂം മുത്തൂറ്റ് ഗ്ലോബലും വിഷൻ 2014ന്റെ സംഘാടക സമിതിക്ക് അകമഴിഞ്ഞ പിന്തുണ നൽകി. മലയാള ചലച്ചിത്ര രംഗത്ത് നിന്നുള്ള പ്രമൂഖ സ്‌റ്റേജ് ഷോ വിദഗ്ധൻ ബിജു എം പി വിഷൻ 2014 സംവിധാനം ചെയ്തു. വിയന്നയിൽ നിന്നുള്ള ഘോഷ് അഞ്ചേരിൽ ഷോ യുറോപ്പിൽ കോർഡിനേറ്റ് ചെയ്തു.