കമാന സുറിയാനി സഭയുടെ അദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ ബഹ്രൈനിൻ സന്ദർശിക്കുന്നു .നവംബർ 20 ന് ബഹറിനിൽ എത്തുന്ന അദ്ദേഹം സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശ നിർവ്വഹിക്കും

മനാമ:ആകമാന സുറിയാനി സഭയുടെ അദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവ ബഹ്രൈനിൻ നവംബർ ഇരുപതിന് എത്തുന്നു. നാല് ദിവസം അദ്ദേഹത്തിന്റെ പവിഴദ്വീപിലെ സന്ദർശനം നീളും.സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഇടവക ജനങ്ങൾ പണികഴിപ്പിച്ച പുതിയ ദേവാലയത്തിന്റെ കൂദാശയും ,ഇടവകയുടെ നാല്പതാം വാർഷിക ആഘോഷവും ,ബഹ്റൈൻ രാജ കുടുംബവുമായിട്ടുള്ള കൂടിക്കാഴ്ചയുമാണ് പ്രധാന പരിപാടികൾ.

നവംബർ ഇരുപത് ചൊവ്വാഴ്ച വൈകിട്ട് 9.30 ന് ബഹ്റൈൻ എയർപോർട്ടിൽ എത്തിച്ചരുന്ന പിതാവ് ബുധനാഴ്ച വിവിധ മീറ്റിങ്ങുകളിൽ പങ്കെടുക്കും .22 തിയതി വ്യാഴാഴ്ച 6.30 നാണ് പുതിയതായി നിർമ്മിച്ച ദേവാലയത്തിന്റെ കൂദാശ.വെള്ളിയാഴ്ച രാവിലെ 7.30 am ബാവയുടെ കാർമ്മികത്വത്തിൽ പുതിയ ദേവാലയത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.കേരളത്തിൽ നിന്നും ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക,ഇടവക മെത്രാപ്പൊലീത്ത ഗീവർഗീസ് കൂറിലോസ് ,മറ്റ് മെത്രാപ്പൊലീത്തമാർ എന്നിവരും പവിഴ ദ്വീപിലെത്തും.

വെള്ളിയാഴ്ച വൈകിട്ട് ഭക്തസംഘടനകളുടെയും,സൺഡേസ്‌കൂൾ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കേരള കാത്തലിക് അസ്സോസിയേഷന്റെ ഹാളിൽ വെച്ച് നടക്കും.ജനുവരിയിൽ ആരംഭിച്ച പുതിയ ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏകദേശം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് .