- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൾസ് രാജകുമാരനും കാമിലയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി; ആദ്യ ദിനം മോദിയുടെ അത്താഴ വിരുന്ന്; ഒമ്പതാം തവണ വെയിൽസ് രാജകുമാരൻ എത്തുന്നത് കോമൺവെൽത്ത് സമ്മേളനത്തിന് നേരിട്ട് ക്ഷണിക്കാൻ
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ചാൾസ് രാജകുമാരനും പത്‌നി കാമിലയും ഇന്നലെ ന്യൂ ഡൽഹിയിലെത്തി. ആദ്യ ദിനത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവർക്ക് അത്താഴവിരുന്ന് നൽകി സ്വീകരിച്ചു. ഇത് ഒമ്പതാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. ഇത്തവണ എത്തിയിരിക്കുന്നത് കോമൺവെൽത്ത് സമ്മേളനത്തിന് മോദിയെ നേരിട്ട് ക്ഷണിക്കാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ട്. 10 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സിംഗപ്പൂർ, മലേഷ്യ, ബ്രൂണെയ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് അവർ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇവിടെ നിന്നും ഇവർ ബ്രിട്ടനിലേക്ക് തിരിച്ച് പോവുകയും ചെയ്യും. ഇവർ എത്തിയതായി അറിയിച്ച് കൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം മോദിയുമായി വിവിവിധ പ്രശ്‌നങ്ങളെ മുൻനിർത്തി വിശദമായ ചർച്ചയാണ് ചാൾസ് നടത്തിയിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ യുകെയിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് മീറ്റിങ്( സിഎച്ച്ഒജിഎം) ഇവരുടെ ചർച്ചയുടെ മുഖ്യവിഷയമായിരുന്നു. കാലാവസ്ഥാ മാറ
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ചാൾസ് രാജകുമാരനും പത്‌നി കാമിലയും ഇന്നലെ ന്യൂ ഡൽഹിയിലെത്തി. ആദ്യ ദിനത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവർക്ക് അത്താഴവിരുന്ന് നൽകി സ്വീകരിച്ചു. ഇത് ഒമ്പതാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. ഇത്തവണ എത്തിയിരിക്കുന്നത് കോമൺവെൽത്ത് സമ്മേളനത്തിന് മോദിയെ നേരിട്ട് ക്ഷണിക്കാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ട്. 10 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി സിംഗപ്പൂർ, മലേഷ്യ, ബ്രൂണെയ് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് അവർ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇവിടെ നിന്നും ഇവർ ബ്രിട്ടനിലേക്ക് തിരിച്ച് പോവുകയും ചെയ്യും.
ഇവർ എത്തിയതായി അറിയിച്ച് കൊണ്ട് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം മോദിയുമായി വിവിവിധ പ്രശ്‌നങ്ങളെ മുൻനിർത്തി വിശദമായ ചർച്ചയാണ് ചാൾസ് നടത്തിയിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ യുകെയിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് മീറ്റിങ്( സിഎച്ച്ഒജിഎം) ഇവരുടെ ചർച്ചയുടെ മുഖ്യവിഷയമായിരുന്നു. കാലാവസ്ഥാ മാറ്റം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സാമ്പത്തിക സഹകരണം, മറ്റ് ഉഭയകക്ഷി പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇവരുടെ ചർച്ചയിൽ ഉണ്ടാകുമെന്ന് രാജകുമാരൻ എത്തുന്നതിന് മുമ്പ് തന്നെ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാർ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയും ബ്രിട്ടനും തമ്മിൽ 12.19 ബില്യൺ പൗണ്ടിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടക്കുന്നത്. ഇതിന് പുറമെ ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്ത ഇൻവെസ്റ്ററാണ് ഇന്ത്യ. ഇതിന് പുറമെ ബ്രിട്ടനിൽ തൊഴിൽ സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ മൂന്നാംസ്ഥാനമാണ് ബ്രിട്ടനുള്ളത്. 2000 ഏപ്രിലിനും 2017 ജൂണിനും ഇടയിൽ ബ്രിട്ടൻ ഇവിടെ 24. 37 ബില്യൺ പൗണ്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. യുകെയിലെ ഇന്ത്യൻ സമൂഹം ഇവിടുത്തെ ഏറ്റവും വലിയ എത്‌നിക് മൈനോറിറ്റി സമൂഹങ്ങളിലൊന്നാണ്. 2011ലെ സെൻസസ് അനുസരിച്ച് ഏതാണ്ട് 1.5 മില്യൺ ഇന്ത്യൻ വംശജരാണ് യുകെയിലുള്ളത്. ഇവിടുത്തെ ജനസംഖ്യയുടെ 1.8 ശതമാനം വരുമിത്. രാജ്യത്തെ ജിഡിപിയിലേക്ക് ആറ് ശതമാനവും ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയാണ്. ഇതിന് മുമ്പ് 1975,1980,1991,1992, 2002,2006,2010,2013 എന്നീ വർഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ചാൾസ് ഇന്ത്യ സന്ദർശിച്ചിരുന്നത്.