- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിന് തടസ്സമില്ല; തടസങ്ങളില്ലാതെ ഈ വർഷം മുഴുവൻ വിസ; കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന സന്ദർശകർക്കെതിരെ നിയമനടപടി
ജിദ്ദ: സൗദിയിൽ ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിന് തടസ്സമില്ലെന്ന് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കുള്ള സന്ദർശക വിസ അനുവദിക്കുന്നത് ഏതെങ്കിലും സീസണിൽ നിർത്തി വെക്കില്ലെന്നും വർഷം മുഴുവനും വിസ ഇഷ്യൂ ചെയ്യുമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി.നേരത്തെ ഹജ്ജ് വേളയിലും മറ്റും ഫാമിലി
ജിദ്ദ: സൗദിയിൽ ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിന് തടസ്സമില്ലെന്ന് പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കുള്ള സന്ദർശക വിസ അനുവദിക്കുന്നത് ഏതെങ്കിലും സീസണിൽ നിർത്തി വെക്കില്ലെന്നും വർഷം മുഴുവനും വിസ ഇഷ്യൂ ചെയ്യുമെന്നും സൗദി പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി.നേരത്തെ ഹജ്ജ് വേളയിലും മറ്റും ഫാമിലി വിസിറ്റ് വിസ അനുവദിക്കാരുണ്ടായിരുന്നില്ല. പരമാവധി ആറു മാസത്തേക്കാണ് കുടുംബാംഗങ്ങൾക്കുള്ള വിസിറ്റ് വിസ അനുവദിക്കുന്നത്
ഒരു മാസത്തെ കാലാവധിയിലാണ് വിസ അനുവദിച്ചതെങ്കിൽ ഓരോ മാസം കൂടുന്തോറും പുതുക്കേണ്ടിവരും. മൂന്നു മാസത്തേക്കാണ് അനുവദിച്ചതെങ്കിൽ എല്ലാ മൂന്നുമാസത്തിലും പുതുക്കും. ഏകീക്രത ഇലക്ട്രോണിക് സംവിധാനം വഴിയാണ് എല്ലാ രാജ്യത്തെ പൗരന്മാരുടേയും വിസ പുതുക്കുന്നത്. ആരെയും പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടില്ല. വിസ എസ്റ്റെൻഷൻ വർഷം മുഴുവൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ സർവീസ് വഴിയാണ് നടത്തുന്നത്.
സന്ദർശകർക്ക് അനുവദിച്ച വിസ കാലാലധി കഴിഞ്ഞും രാജ്യത്ത് തുടരുകയാണെങ്കിൽ നിയമം അനുസരിച്ച് പിഴ സംഖ്യ അടയ്‌ക്കേണ്ടിവരും. ആദ്യത്തെ തവണയാണ് നിയമലംഘനം നടത്തിയതെങ്കിൽ 15,000 സൗദി റിയാൽ പിഴയും നാടുകടത്തലുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ 25,000 സൗദി റിയാൽ പിഴ അടയ്‌ക്കേണ്ടിവരും. കൂടാതെ മൂന്നു മാസത്തെ ജയിൽശിക്ഷയും അതിനുശേഷം നാടുകടത്തലും നേരിടേണ്ടിവരും. ഇതേ വ്യക്തി മൂന്നാമത്തെ തവണയാണ് നിയമലംഘനം നടത്തുന്നതെങ്കിൽ 50,000 സൗദി റിയാൽ പിഴയും ആറ് മാസത്തെ ജയിൽശിക്ഷയും നാടുകടത്തലും നേരിടേണ്ടിവരും.