- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരിൽ ഇന്ന് മുതൽ ചടങ്ങുകൾ മാത്രം; സന്ദർശകർക്കും വിലക്ക്; ക്ഷേത്രവും പരിസരവും രണ്ടാഴ്ച കണ്ടെയ്ന്മെന്റ് സോൺ
ഗുരുവായൂർ: ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്നുമുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്കു വിലക്ക് ഏർപ്പെടുത്തി.ഓൺലൈൻ ബുക്കിങ്ങിലൂടെയുള്ള ദർശനം, ക്ഷേത്രത്തിനു പുറത്തു ദീപസ്തംഭത്തിനു മുന്നിൽനിന്നുള്ള ദർശനം, വിവാഹം, തുലാഭാരം അടക്കമുള്ള വഴിപാടുകൾ രണ്ടാഴ്ചത്തേക്കു നിർത്തി. നിത്യപൂജയും ആചാരങ്ങളും ചടങ്ങായി നടത്തും. ഇതിനുള്ള ജീവനക്കാരെ മാത്രം പ്രവേശിപ്പിക്കും. ബുധനാഴ്ച കുചേലദിനം, അന്നു തുടങ്ങുന്ന ഭഗവതിപ്പാട്ട് എന്നിവ ചടങ്ങു മാത്രമാക്കും. അതേസമയം ഇന്നത്തെ വിവാഹങ്ങൾ കോവിഡ് മാനദണ്ഡം അനുസരിച്ചു നടത്താം.
ക്ഷേത്രജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും അടക്കം 46 പേർക്കാണ് കോവിഡ് സ്ഥീരികരിച്ചത്.ക്ഷേത്രവും പരിസരവും ഉൾപ്പെടുന്ന ഇന്നർ റിങ് റോഡിന് ഉള്ളിലുള്ള പ്രദേശം രണ്ടാഴ്ച കണ്ടെയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ