- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് സന്തോഷ വാർത്ത; ഞായറാഴ്ച മുതൽ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങും; അനുവദിക്കുക മൂന്നുമാസം കാലാവധിയുള്ള വിസകൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാവും അനുവദിക്കുകയെന്നും അറിയിപ്പിൽ പറയുന്നു. അപേക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ദീർഘകാലമായി നാട്ടിൽ പോകാൻ സാധിക്കാത്തവർ ഉൾപ്പെടെയുള്ള പ്രവാസികളിൽ പലരും സന്ദർശക വിസയിൽ കുടുംബത്തെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ മന്ത്രിസഭയുടെയും കോവിഡ് എമർജൻസി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമായിരുന്നു കൊമേഴ്‌സ്യൽ, ഫാമിലി വിസകൾ അനുവദിച്ചിരുന്നത്.
ആരോഗ്യ മേഖലയിൽ അടക്കമുള്ള വളരെക്കുറച്ച് പേർക്ക് മാത്രമാണ് ഇവ പ്രയോജനപ്പെടുത്താനായത്. എന്നാൽ പുതിയ തീരുമാനത്തോടെ കുടുംബങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് അതിനുള്ള തടസങ്ങൾ നീങ്ങുകയാണ്.
മറുനാടന് മലയാളി ബ്യൂറോ