- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മുതൽ ദുബായ് സന്ദർശിക്കാൻ റിട്ടേൺ ടിക്കറ്റ് മാത്രം പോരാ; പുതിയ നിബന്ധനകൾ നിലവിൽ വരുന്നു; സന്ദർശക വിസക്കാർക്ക് കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും
ദുബായ്: ദുബായിലേക്ക് സന്ദർശക വിസയിൽ പോകുന്നവർ ഇനി മുതൽ കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും. കാരണം, സന്ദർശക വിസക്കാർക്ക് രാജ്യത്ത് പ്രവേശിക്കുവാൻ കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഗവൺമെന്റ്. നേരത്തെ ദുബായ് സന്ദർശിക്കുവാൻ റിട്ടേൺ ടിക്കറ്റ് മാത്രം മതിയായിരുന്നുവെങ്കിൽ, ഇനി മുതൽ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതാണ്. ഇതു സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ ട്രാവൽ ഏജൻസികൾക്കും ലഭിച്ചു കഴിഞ്ഞു.
നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്ങ്മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ അതല്ലെങ്കിൽ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നിവ കൂടി റിേട്ടൺ ടിക്കറ്റിനൊപ്പം സബ്മിറ്റ് ചെയ്യണം. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നവർ അവരുടെ പൂർണ വിവരവും മറ്റു രേഖകൾക്കൊപ്പം കൈമാറണം. സമ്മേളനം, പ്രദർശനം എന്നിവയിൽ പങ്കെടുക്കാൻ വരുന്നവർ മറ്റു രേഖകൾക്കൊപ്പം ക്ഷണക്കത്തു കൂടി കൈമാറണം.
പുതിയതായി അപേക്ഷിക്കുന്നവർക്ക് നിബന്ധനകൾ ബാധകമായിരിക്കും. ഇത് സംബന്ധിച്ച് സിസ്റ്റത്തിലും അപ്‌ഡേഷൻ വന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബൈയിൽ നിന്നുള്ള സന്ദർശക, ടൂറിസ്റ്റ് വിസകൾ ജൂലൈ അവസാനം മുതലാണ് പുനരാരംഭിച്ചത്. ഓഗസ്റ്റ് രണ്ടാം വാരത്തോടെ ആയിരക്കണക്കിന് പ്രവാസികളാണ് ദുബൈയിലേക്ക് മടങ്ങിയത്.